ഭാരത മണ്ണിന്റെ മക്കളായി പിറന്നതിൽ
അഭിമാനപൂർവ്വം ശിരസ്സ് നമിയ്ക്കണം
അതാ ശിരസ്സിങ്കൽ എഴുതി ചേർക്കണം
"കേരളം " എന്ന കൊച്ചു മലയാള നാടിനെ.
നാടിനെ ശുചിയാക്കുന്നതോടൊപ്പം
വ്യക്തി ശുചിത്വം ശീലമാക്കൂ. പരിസ്ഥിതിയിലേയ്ക്ക് ഇഴുകി ചേരൂ
രോഗ പ്രതിരോധത്തിനായി ഒത്തൊരുമിയ്ക്കു.
മടങ്ങുക മണ്ണിലേക്കു നാം
മലയാളിത്വം കൈവിടാതെ
വീടിന് അഭിമാനമാകണം ഒപ്പം
നാടിനും നാട്ടുകാർക്കും
ഭയമല്ല കരുതലാണ് ഇവിടെ ആവശ്യം
ഈ മഹാമാരിയെ ഓർത്തു കരഞ്ഞിടാതെ
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയ്
ലോകത്തിൻ വിധി വൈരൂപ്യം കാൺകെ.
മദ്യമില്ല മയക്ക് മരുന്നുകളില്ല
പീഡനമില്ല ബാല വേലകളില്ല
കൊല്ലില്ല കൊലവിളിയില്ല
അപകടങ്ങളില്ല അതിവേഗപ്പാച്ചിൽ ഇല്ല
അതിർത്തികൾ ഇല്ല
അതിർ വരമ്പുകൾ ഇല്ല
സർവരിലും വ്യഥകളും പ്രാർത്ഥനയും മാത്രം
രോഗ പ്രതിരോധത്തിൻ പ്രതിവിധിയാണ്
സാമൂഹ്യ അകലവും ഹസ്തദാനവും
അകന്നിരിയ്ക്കം ആത്മ ബന്ധങ്ങളൊക്കെയും
വരുന്നു നല്ല നാളിന്റെ നന്മയ്ക്കായി...
ജാതി എന്താണെന്ന് ചോദിച്ചാൽ
അത് പറമ്പിൽ കാണുന്ന മരം അല്ലേ
എന്ന് പറയുന്ന തലമുറ വളർന്നീടേണം
ഈ മഹാവ്യാധി അതിനൊരു നിമിത്തമാകട്ടെ
പുതിയൊരു തലമുറയെ വാർത്തെടുക്കുവാൻ
ഇരുളിന്റെ മറനീക്കി പുതിയൊരു
പുലരി വരും എന്ന് കാത്തിരിയ്ക്കാം.
രോഗങ്ങളൊക്കെയും പ്രതിരോധിയ്ക്കാം
പൊട്ടിച്ചെറിയാം നമുക്കീ ചങ്ങലയെ
'ഭയമല്ല ജാഗ്രത ' എന്ന ആയുധത്താൽ...