ഗാർഡിയൻ ഏജൽസ് മഞ്ഞുമ്മൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ബെർണദ്ദീൻ ബെച്ചി നേലി പിതാവിൻറെ ആശയത്തിൽ ഉയർന്നുപൊങ്ങിയ 107 വർഷത്തെ പാരമ്പര്യവുമായി പ്രതാപത്തോടെ നിലകൊള്ളുന്ന സ്കൂൾ, ഗാർഡിയൽസ് യുപി സ്കൂൾ മഞ്ഞുമ്മൽ.മഞ്ഞുമ്മൽ കർമ്മലിതാ സഭാംഗങ്ങൾ മഞ്ഞുമ്മൽ നാടിനും നാട്ടുകാർക്കുമായി  സമർപ്പിച്ച അക്ഷരമുത്തശ്ശി.നിസ്വാർത്ഥരും ത്യാഗ സന്നദ്ധരുമായ കർമ്മലത്താ സന്യാസിമാരുടെയും സേവന തൽപരരും കാര്യപ്രാപ്തരുമായ അധ്യാപകരുടെയും വിശ്വാസത്തിൽ അധിഷ്ഠിതമായ കൂട്ടായ പ്രവർത്തനങ്ങളുടെ നിറസാക്ഷ്യമായി കാവൽ മാലാഖമാരുടെ സംരക്ഷണത്തിൽ ഒരു നൂറ്റാണ്ടിലേറെ പൈതൃക സമ്പത്തുമായി അഭിമാനത്തോടെ ഗാർഡിയൻ ഏഞ്ചൽസ് മുന്നേറ്റം തുടരുന്നു.