നാടോടി വിജ്ഞാന കോശത്തിന്റെ പ്രവർത്തനത്തിലേക്കായി പ്രമുഖ വ്യക്തികളിൽ സ്കൂളിൽ കൊണ്ടുവരികയും കുട്ടികളുമായി അഭിമുഖ സംഭാഷണങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യാറുണ്ട്. പ്രശസ്ത കവിയും സ്കൂളിന്റെ പൂർവവിദ്യാർത്ഥിയുമായ ശ്രീ പി ബി മോഹനൻ മാഷ് കുട്ടികൾക്ക് കവിതയിൽ അഭിരുചി വിളവാക്കുന്ന തരത്തിലുള്ള ക്ലാസുകൾ എടുത്തു കൊടുക്കുകയും കവിതാലാപനത്തിലൂടെ കാവ്യ രചനയുടെ പ്രസക്തി മനസ്സിലാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.