അതിജീവനം

നമ്മുടെ നാട്ടിൽ വ്യാധി പടർന്നു
കൊറോണ എന്നൊരു വ്യാധി പടർന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
നിപ വൈറസ് എന്നൊരു വ്യാധി
അതുകഴിഞ്ഞിപ്പോൾ കൊറോണ വൈറസ്
കഷ്ടം! കഷ്ടം! എന്തൊരു കഷ്ടം!
കൊറോണ കാരണം ജീവനു നഷ്ടം
പടർന്നു പിടിച്ചത് ലോകം മുഴുവൻ
പൊതുവഴി മധ്യേ തുപ്പുകയരുത്
പതുജന മധ്യേ തുപ്പുകയരുത്
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ടു മറക്കണം
മുഖം കഴുകുന്നത് ശീലമാക്കി
നമ്മുടെ ജീവൻ സംരക്ഷിക്കാം
 

ഷിബിന.C.S
4 A ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത