ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കുക

ശുചിത്വം ശീലമാക്കുക

ശുചിത്വം എന്നാൽ ശുദ്ധമായ എന്നർത്ഥം. ജനങ്ങളുടെ ജീവിതനിലവാരവും ഗുണമേന്മയും വർധിപ്പിക്കുക എന്നതാണ് ശുചിത്വം ലക്ഷ്യമാക്കുന്നത്. സമൂഹത്തിന് ഏറ്റവും ചെറിയ കണ്ണിയായ കുടുംബത്തിൽ നിന്ന് തന്നെയാണ് ശുചിത്വം പാലിച്ചു തുടങ്ങേണ്ടത്. കുട്ടിയായിരിക്കുമ്പോൾ തന്നെ നാമേവരും ശുചിത്വം പാലിച്ചാൽ അത് ജീവിതശൈലി ആക്കി മാറ്റുവാൻ കഴിയും. മാതാപിതാക്കളിൽ നിന്നുമാണ് നാം ശുചിത്വത്തിന് ആദ്യപാഠങ്ങൾ പഠിക്കേണ്ടത്. അതുകൊണ്ട് ഓരോ കുടുംബവും ശുചിത്വത്തിന് കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്

പ്രധാനമായും ശുചിത്വം പാലിക്കേണ്ട മേഖലകൾ ഇവയാണ്‌ : വ്യക്തിശുചിത്വം ഗൃഹ ശുചിത്വം പരിസര ശുചിത്വം സമൂഹ ശുചിത്വം സ്ഥാപന ശുചിത്വം

വ്യക്തി ശുചിത്വം : ഓരോ വ്യക്തിയുടേയും ശരീരവും വസ്ത്രവും ആരോഗ്യവും മനോഭാവവും വ്യായാമവും എല്ലാം വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുത്താം ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ അത് ആ വ്യക്തിയുടെ നന്മയ്ക്കും സമൂഹത്തിൻറെ നന്മയ്ക്കും കാരണമായിത്തീരും ശ്രീനാരായണഗുരുവിനെ വരികൾ ഓർക്കാം അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വന്നിടേണം.

ഗൃഹ ശുചിത്വം  : ഒരു കുട്ടി ആദ്യപാഠം പഠിക്കുന്നത് വീട്ടിൽ നിന്നാണ് അവിടെ അധ്യാപിക അമ്മയും ഗൃഹം അറിവു നൽകുന്ന പുസ്തകവും ആണ് അതുകൊണ്ടാണ് ഗൃഹ ശുചിത്വം പ്രധാനമാണ് അടുക്കള ശയന മുറി കക്കൂസ് കുടിവെള്ളം ആഹാരം ചുറ്റുപാടും എല്ലാംതന്നെ ഗൃഹ ശുചിത്വത്തിൽ ഉൾപ്പെടുത്താം.

പരിസര ശുചിത്വം : ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ അവൻറെ പരിസരം വലിയ പങ്കുവഹിക്കുന്നു ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഖരമാലിന്യം ജല മാലിന്യവും ആണ് ഇവയെ ശരിയായ രീതിയിൽ നിർമാർജനം ചെയ്താൽ രോഗങ്ങൾ ഒഴിവാക്കാനും പരിസര ശുചിത്വം പാലിക്കാനും കഴിയും.

സമൂഹ ശുചിത്വം : ഒരു ജനതയുടെ സംസ്കാരം രൂപീകരണത്തിൽ സമൂഹം വലിയ പങ്കുവഹിക്കുന്നു പൊതുസ്ഥലം മാർക്കറ്റ് വ്യവസായം കാർഷികമേഖല റെയിൽവേ സ്റ്റേഷൻ എന്നിവ സമൂഹ ശുചിത്വത്തിൽ ഉൾപ്പെടുത്താം സമൂഹം ശുചിത്വ പൂർണ്ണ മായാൽ രോഗം മുക്തമായ ജനതയെ വാർത്തെടുക്കാനും അങ്ങനെ നമ്മുടെ സമൂഹത്തെ നന്മയിലേക്ക് നയിക്കുവാനും നമുക്ക് കഴിയും.

സ്ഥാപന ശുചിത്വം : വീട് കഴിഞ്ഞാൽ മനുഷ്യൻ ഏറെ സമയവും ചെലവഴിക്കേണ്ടി വരുന്നത് സ്ഥാപനങ്ങളിലാണ് ആശുപത്രികൾ ഓഫീസ് സ്കൂൾ ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട് ഇത്തരം സ്ഥാപനങ്ങൾ വൃത്തിയോട് കൂടി സൂക്ഷിക്കുകയും രോഗം മുക്തമാക്കുക യും ചെയ്താൽ സമൂഹ ശുചിത്വം പൂർണമായി എന്നു പറയാം.ശുചിത്വമില്ലായ്മ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ : പകർച്ചവ്യാധികൾ പലപ്പോഴും ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്നു ജലജന്യ രോഗമായ വയറിളക്കം മഞ്ഞപ്പിത്തം ടൈഫോയ്ഡ് മുതലായവയും പ്രധാനമാണ് ഒരു സമൂഹത്തെ അല്ലെങ്കിൽ ഒരു പ്രദേശത്തെ മുഴുവൻ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി വൈറൽ പനി എലിപനി ചിക്കൻപോക്സ് തുടങ്ങിയവ നാമിന്ന് കൊറോണ വൈറസ് പിടിയിലാണ് ചൈനയും ഇറ്റലി,യുകെ ഫ്രാൻസ് , യു. എസ് തുടങ്ങിയ രാജ്യങ്ങളിലും കൊറോണ വൈറസ് കടന്നു കയറി ഇരിക്കുകയാണ് എന്നാൽ ഇന്ത്യയിലും മരണം കുറവല്ല പ്രതിരോധത്തിന് കാര്യത്തിൽ നമ്മുടെ കൊച്ചു കേരളം മുന്നിലാണ് ചിട്ടയായ ജീവിത രീതിയും ശുചിത്വ പാലനവും ഇത്തരത്തിലുള്ള രോഗങ്ങളെ അകറ്റി നിർത്തുവാൻ കഴിയും അത് നമ്മൾ അനുഭവിച്ചറിഞ്ഞ ഒന്നാണ്.

പരിഹാരമാർഗങ്ങൾ: ഞങ്ങൾ ബോധവൽക്കരണവും ആരോഗ്യ വിദഗ്ധരുടെ ക്ലാസ്സുകളും ചിട്ടയായ ശുചിത്വ പാലനവും പ്ലാസ്റ്റിക് വസ്തുക്കളുടെ ഒഴിവാക്കൽ മൂലവും ശുചിത്വം പാലിക്കുവാൻ കഴിയും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം അതിനുവേണ്ടി നാമേവരും ഒരുമിച്ച് നിൽക്കണം ഇത്തരം കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുടെ കുട്ടികളെയും കുടുംബത്തെയും സമൂഹത്തെയും എന്നുമാത്രമല്ല നാടിനെ തന്നെയും വിപത്തിൽ നിന്നും നമുക്ക് മോചിപ്പിക്കാൻ കഴിയും.

അദ്വൈത് ജി ബി
6 C ജി.എച്ച്.എസ്.ചിറക്കര
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം