മറുമരുന്ന്

 ലോകം ഇന്നൊരു പാവമാം ദർദുരം
 രോഗമോ ഉഗ്രമാം അഹി എന്ന പോൽ
 ലോകം ഇന്നിതാ ഭീതി തൻ നിഴലിലോ
 തളരുകയില്ല, പ്രതിരോധമാണ് ആവശ്യം

 രോഗം എന്ന പിശാചിന്റെ നാളുകൾ
 ഭൂമുഖത്തു നിന്ന് എണ്ണിതുടങ്ങവേ
 ലോകം ഇന്ന് ഒറ്റക്കെട്ടായി മാറിയോ
 രോഗമാം മഹാമാരി തോൽക്കുന്നുവോ

 കണ്ണി വിടാതെ കണ്ണി പൊട്ടികയാൽ
 രോഗമോ തോറ്റു പിന്മാറി ഓടുന്നു
 കൈ കഴുകുന്നു, വീട്ടിൽ ഇരിക്കുന്നു
 പ്രകൃതിതൻ പച്ചപ്പ് തിരികെ ലഭിക്കുന്നു

 പറമ്പിലെ മത്തനും, ചീരയും, കപ്പയും
 പഴമയിലേക്ക് മടങ്ങുന്നുവോ ചിലർ
 വേണം ശുചിത്വം ഇത് അത്യാവശ്യം
 രോഗത്തെ ചെറുക്കുന്നോരായുധം


 നല്ലത് ചെയ്യുക കരുതലും സ്നേഹവും
 ഇത് സർവ്വേശ്വരന്റെയൊരോ ർമ്മപ്പെടുത്തലോ

 ഭൂമിയിലെ മാലാഖമാർ
 സ്നേഹം ചൊരിയുന്നു
 വേദന ഉള്ളിലൊതുക്കി
 നമുക്കായി ചിരിക്കുന്നു

 പ്രതിരോധിക്കാം ഒറ്റക്കെട്ടായി
 അകറ്റിനിർത്താം അകലം പാലിക്കാം
 സോപ്പിട്ട് കൈകൾ ഇടയ്ക്കിടെ കഴുകാം
 യാത്രകൾ നമുക്ക് പാടെ മറക്കാം

 ഒരുമിക്കാം മുന്നേറാം
 അകറ്റി നിർത്താം രോഗങ്ങളെ
 ഒടുവിൽ കൈചൂണ്ടി രോഗങ്ങളോട് പറയാം
"കടക്ക് പുറത്ത് "

മറുമരുന്ന്
10A ഗവ എച്ച് എസ് ചിറക്കര , കൊല്ലം , ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത