സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം


രണ്ടായിരത്തി പതിനേഴ് ജനുവരി ഇരുപത്തിയേഴ് കേരളത്തിലെ മറ്റ് വിദ്യാലയങ്ങളോടൊപ്പം കേരളപുരം ഗവണ്മെന്റ് ഹൈസ്കൂളിലും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നു.

നവകേരളം കർമപദ്ധതിയുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം വർധിച്ച ആവേശത്തോടെയും താല്പര്യത്തോടെയുമാണ് ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ സ്കൂൾ കേന്ദ്രീകരിച്ചും വിപുലമായ പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപെട്ട് ഇപ്പോൾ നടന്നു വരുന്നത്. വിദ്യാലയത്തെ പ്രാദേശിക സമൂഹത്തിന്റെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ആവശ്യങ്ങൾ നേടാൻ പ്രാപ്തമായ നിലയിൽ സജ്ജമാക്കുന്നതിനുള്ള സമഗ്ര വികസന പ്ലാനുകൾ തയ്യാറാക്കി വരുന്നു. അതിന്റെ മുന്നോടിയായി ക്ലാസ്സ്‌ റൂമുകൾ ഹൈ ടെക് ആക്കുകയും കൂടാതെ കുട്ടികളുടെ പഠനമികവുകളെ പ്രയോജനപ്പെടുത്തി പുതിയ തലമുറയെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.ഈ അധ്യയന വർഷം കോവിഡിന്റെ സാഹചര്യത്തിൽ പ്രവർത്തി ദിനങ്ങൾ കുറവായിരുന്നിട്ട് പോലും കുട്ടികളുടെ സർഗ്ഗശേഷിയെ ഓൺലൈനിലൂടെ പൂർണമായി വിനിയോഗിച്ച് നടപ്പിലാക്കി വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നടത്തിപ്പിനായി PTA അംഗങ്ങളും അധ്യാപകരും രക്ഷകർത്താക്കളും പൊതു സമൂഹവും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.മികവിന്റ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങളെ മാറ്റുന്നതിനാവശ്യമായ ഐ. ടി അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓരോ കുട്ടിക്കും കണ്ടും കേട്ടും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും പഠിക്കുന്നതിനുള്ള പഠനോപാധികളും ലഭ്യമാകുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നു.


JRC

കൺവീനർ : ജസീന ടീച്ചർ

HS വിഭാഗത്തിൽ നിന്നും JRC യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യ സേവനം, കൃഷി പരിപാലനം, ശുചിത്വം, അച്ചടക്കം എന്നീ കാര്യങ്ങൾ JRC കേഡറ്റ്സ് ശ്രദ്ധ പുലർത്തുന്നുണ്ട്. കോവിഡ് കാലത്ത് രോഗികൾക്ക് സഹായം എത്തിക്കാൻ JRC കേഡറ്റ്സ് മുന്നിട്ടിറങ്ങിയിരുന്നു.


കൈത്താങ്ങ്

2021 -22 അധ്യായന വർഷത്തിൽ പത്താം ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ ലളിതമായ രീതിയിൽ എല്ലാം വിഷയങ്ങളും കൈകാര്യം ചെയ്യുവാൻ വേണ്ടി സ്കൂളിലെ അധ്യാപകർ കൂട്ടായ്മയോടെ നടപ്പിലാക്കിയ വർക്ക്‌ഷീറ്റുകളുടെ ശേഖരണമാണ് കൈത്താങ്ങ് 2021-22.ഇതിൽ എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും അധ്യാപകരുടെ തന്നെ ശബ്ദത്തിലൂടെ QR കോഡ് വഴി ഉൾപെടുത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

അസംബ്ലി


കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിലും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ virtual അസംബ്ലി നടത്തി. അസംബ്ലിയിൽ എല്ലാ ഭാഷകളുടെയും സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്.


അച്ചടക്ക സമിതി

എച്ച്. എസ് വിഭാഗം അധ്യാപകരായ ജസീന ടീച്ചർ, മനോജ്‌ സാറിനുമാണ് അച്ചടക്ക സമിതിയുടെ ചുമതല. ഇതിനു പുറമേ JRCകുട്ടികളുടെ പങ്കാളിത്തവും ഇതിൽ ഉണ്ട്.


സ്കൂൾ കൗൺസിലിങ്

സ്കൂൾ കൗൺസിലർ : ശ്രീമതി.lethisha francis

സൈക്കോ സോഷ്യൽ സർവീസ് പ്രോഗ്രാമും സ്കൂളുമായി സഹകരിച്ച് വെബിനാർ സീരീസുകൾ നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സ്‌ വന്നതോടു കൂടി കുട്ടികളിൽ വർദ്ധിച്ചു വന്ന മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെടുത്തി സൈക്കോളജിസ്റ്റായ ശ്രീമതി. സാറാ തോമസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കരുതലോടെ സ്കൂളിലേക്ക് ബോധവൽക്കരണ ക്ലാസ്സ്‌, Hand washing Techniques and Hygiene Practices, കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചയ്ക്കുള്ള ബോധവൽക്കരണം, Stress and Depression ക്ലാസ്സ്‌, സൂയിസൈഡ് prevention ക്ലാസ്സ്‌, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമത്തിനെതിരായ ക്ലാസ്സ്‌, പോഷകാഹാരം കുട്ടികളിൽ തുടങ്ങിയ ധാരാളം ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.

സീഡ് ക്ലബ്ബ്

സ്കൂളിൽ മനോഹരമായ ഒരു അടുക്കള തോട്ടവും പൂന്തോട്ടം നിർമിച്ചു. പോഷൻ അഭിയാൻ അസംബ്ലി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഇതു കൂടാതെ കേക്ക് നിർമാണം, സോപ്പ് നിർമാണം തുടങ്ങിയവയുടെ പരിശീലനവും അംഗങ്ങൾക്ക് നൽകി വരുന്നു.

തനതു പ്രവർത്തനങ്ങൾ

*പച്ചക്കറി തോട്ടം

*പൂന്തോട്ട നിർമാണം

* കേക്ക് നിർമാണം

*സോപ്പ് നിർമാണം

* സാനിറ്റയ്സർ നിർമാണം

*കളരി പയറ്റ് പരിശീലനം

[[പ്രമാണം:Ven.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Kec.jpg|നടുവിൽ|ലഘുചിത്രം|

]]

]]