ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/അക്ഷരവൃക്ഷം/ഭീതിതൻ മുൾമനയിൽ മുന്നോട്ട്

ഭീതിതൻ മുൾമുനയിൽ മുന്നോട്ട്

പ്രളയം വന്നുപോയ് നിപ്പ വന്നുപോയ് ഒരുമയോടെ മുന്നേറി നാം
ഒരുമയോടെ മുന്നേറിടാം ഈ കോവിടെന്ന മാരിയെ
കൈകൾകോർക്കാതെ നാം ജാഗ്രതപുലർത്തീടേണം
സോപ്പുകൊണ്ടു കൈകഴുകി തുരത്തിടാം കൊറോണയെ

വീട്ടിലിരുന്നിടാം, യാത്രകുറച്ചിടാം,ആഡംബരമൊതുക്കിടാം
ലളിതജീവിതമതുനയിച്ചിടാം, സുരക്ഷിതരായിടാം.
ശബ്ദമില്ലാത്ത, പുകയുമില്ലാത്ത പ്രകൃതിയെ സൃഷ്ടിച്ചിടാം
ഒരുദിനമെങ്കിലുംഒരവസരമതു നൽകിടാം
വിശ്രമിക്കുപ്രകൃതിയേ......നീ വിശ്രമിക്കു സ്വസ്ഥമായ്

നന്ദി ചൊല്ലുന്നു നിയമപാലകർക്ക്
നന്ദി ചൊല്ലുന്നാരോഗ്യ സംരക്ഷകർക്ക്
ഒരായിരം നന്ദിചൊല്ലുന്നു അമ്മയാം ഷൈലജടീച്ചർക്ക്
ഭീതിതൻ മുൾമുനയിൽ സധൈര്യം നയിച്ചൊരമ്മയ്ക്ക്

രാഷ്ട്രങ്ങൾതൻ മുന്നിൽതന്നെയും മാതൃകയായ് കേരളം
ദൈവത്തിൻ സ്വന്തം നാടായ നമ്മൾതൻ കൊച്ചുകേരളം
ഒരുമയോടെ മുന്നേറിടാം കൊറോണയെ തുരത്തിടാം
തലയുയർത്തിനിന്നിടാം മാതൃകയായ് ലോകത്തിൽ

ശ്രീലക്ഷ്മി സി. എസ്
10 A ഗവ. ഹൈസ്ക്കൂൾ പൊള്ളേത്തൈ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത