ചെറുത്തിടാം തടുത്തിടാം
കൊറോണയെന്ന വ്യാധിയെ
അകലെനിന്നു പൊരുതിടാം
അകലെയാക്കാം വ്യാധിയെ
കരുതിവെയ്ക്കാം സഹജീവികൾക്കായ്
കരുതലുള്ള ചില നന്മകൾ
ഓർത്തിടുക ദാഹമേറി വലഞ്ഞിടുന്ന
വരണ്ടുപോയ നാവുമായ് പാട്ടുനിന്ന കുയിലിനെ
തളർന്നിടില്ലൊരിക്കലും
കൈവിടില്ല പ്രതീക്ഷയും
അകലെയായ് നമുക്കൊരു
പുലരിയുണ്ടെന്നോർക്കണം