ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/ഭൗതികസൗകര്യങ്ങൾ
ഹയർസെക്കന്ററി വിഭാഗത്തിൽ ആറ് ഹൈടെക് ക്ലാസ്‍മുറികളും അഞ്ച് ലാബുകളും ഏഴ് ക്ലാസ്‍മുറികളും ഉണ്ട്. ഹൈസ്കൂൾ,യുപി വിഭാഗങ്ങളിലായി ഒൻപത് ഹൈടെക് ക്ലാസ്‍മുറികളും കമ്പ്യൂട്ടർ ലാബ്, ശാസ്ത്രപോഷിണിലാബുകൾ,ലൈബ്രറി,വായനാമുറി എന്നിവയും ഉണ്ട്.കൂടാതെ പഴയ കെട്ടിടത്തിൽ പതിനഞ്ച് ക്ലാസ്‍മുറികളും ഉണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറികളും കളിസ്ഥലവും സ്കൂൾ മുറ്റത്ത് ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുരയും ഊണ് മുറിയും നിലവിലുണ്ട്