പ്രഭാതത്തിൽ സുര്യനു
ഭംഗി കൂടുതലാണെന്നും
കിളികളുടെ ശബ്ദത്തിനു
മാധുര്യം ഏറെയാണന്നും
കാട്ടിത്തന്നത് കൊറോണയാണ്
ഉച്ചയൂണു കഴിഞ്ഞ്
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങുമെന്നും
അമ്മ വിളിച്ചുണർത്തി ചായ കൊടുക്കുമെന്നും
കാട്ടിത്തന്നത് കൊറോണയാണ്
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിന്റെ തണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
കാട്ടിത്തന്നത് കൊറോണയാണ്
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്തു വിരിയുമെന്നും
അസ്തമയ സൂര്യന്റെ നിറം ഓറഞ്ചാണെന്നും
കാട്ടിത്തന്നത് കൊറോണയാണ്