മാറിയ കാലത്തിൻ മാറാത്ത വ്യാധിയെ
ഭേദമാക്കാൻ വന്ന പകർച്ചവ്യാധി
എങ്കിലും തളരില്ല നിൻമുന്നിൽ
ഈ സഹ്യപുത്രിയാം കേരളം
എതിർത്തുവന്നവരെ
തോല്പിച്ചയച്ച ചരിത്രം
തിരുത്തുവാനാകില്ല നിനക്കും
നിപ്പയും വസൂരിയും പ്രളയവും വന്നിട്ടും
ഒത്തൊരുമയാൽ നേരിട്ടു ഞങ്ങൾ.
തളർന്നേക്കാം നിന്റെ മുന്നിൽ
ചൈനയും ഇറ്റലിയും വരെ
എങ്കിലും തളർത്താനാകില്ല
നിനക്കു ഞങ്ങളെ
പ്രതിരോധമാകുന്ന ആയുധം കൊണ്ട്
പൊരുതി ജയിക്കുംനിന്നെയും ഞങ്ങൾ.