മാനവർക്കായി ജീവൻ സമർപ്പിച്ചു,
ആതുരസേവനമാർഗ്ഗങ്ങളിൽ
മാലാഖമാരാം നിങ്ങൾ തെളിയിച്ച
രക്ഷാവിളക്കുകൾ ജീവാമൃതം.
ജീവൻ മറന്നിതാ ജീവിതം സമർപ്പിച്ച,
ഡോക്ടർമാർ ജീവനേകി ഉണർത്തിയ,
ജീവിതങ്ങൾ ജീവനായ് വിളിക്കുന്നു,
ദൈവത്തെ പോലവേ...
കാവലും കരുത്തുമായി പോലീസുകാരും,
കാത്തങ്ങു പോരുന്നു സേവകരും
ഈ നാടിന്റെ പുണ്യമാണെന്നുമെന്നും
ആ ത്യാഗവും കരുണയും എന്നുമോർമ്മിക്കണം.
നിസ്വാർത്ഥരായി മാനുഷദൈവങ്ങൾ
ഈ സ്വർഗ്ഗനാടിന്നഭിമാനങ്ങൾ
കൂപ്പുക കൈകൾ അവർക്കായി കേരളം
അതിജീവനത്തിന്റെ പാതകളിൽ.