ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/തേങ്ങുന്ന മനസ്സുകൾ
തേങ്ങുന്ന മനസ്സുകൾ
15 ദിവസത്തിനു ശേഷം ഐശ്വര്യ അച്ഛനോടൊപ്പം ബൈക്കിൽ അമ്മയെ കാണാൻ പോവുകയാണ്. അമ്മയെ കണ്ടതും കുഞ്ഞൈശു പൊട്ടിക്കരയാൻ തുടങ്ങി. അമ്മ അവളുടെ അടുത്തേക്ക് വരുകയും ഉമ്മ വയ്ക്കുകയും ചെയ്തില്ല. അവൾ അമ്മേ, അമ്മേ എന്ന് വിളിച്ച് ഉറക്കെ കരഞ്ഞു. അമ്മയ്ക്കും കരച്ചിൽ അടക്കാനായില്ല. "ഭക്ഷണം കഴിക്കണം, അമ്മ ഉടനെ വരും" അമ്മ ദൂരെ നിന്ന് ആശ്വസിപ്പിച്ചു. ഐശുവിനെയും കൂട്ടി അച്ഛൻ തിരികെ പോന്നു. അവളുടെ അമ്മ ഒരു ആരോഗ്യപ്രവർത്തകയാണ്. കൊറോണ രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ തന്നെ തുടരുകയാണ് ആ അമ്മ. വീട്ടിലെത്തിയിട്ടും കരച്ചിൽ മാറാത്ത അവളെ സമാധാനിപ്പിക്കാൻ അച്ഛൻ ഏറെ പാടുപെടേണ്ടിവന്നു. "അച്ഛാ, അമ്മ എന്താണ് എന്റെ അടുത്ത് വരാത്തത്? അമമയ്ക്കെന്തെങ്കിലും പറ്റിയോ?”അവൾ നിഷ്കളങ്കതയോടെ ചോദിച്ചു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |