കുന്നിടിച്ചീടുന്നു പാടം നികത്തുന്നു
പണിതുയർത്തുന്നു കെട്ടിടങ്ങൾ
വറ്റിടുന്നു കുളങ്ങളും നീർച്ചാലുകളും
പുഴകൾ മെലിഞ്ഞ് വരണ്ടുണങ്ങുന്നു
കൃഷി നഷ്ടമാകുന്നതും ഒരു പാഠമാണീ
പുതു തലമുറയ്ക്ക് നൽകീടുന്നത്
എന്തെന്ന് രോഗങ്ങൾ കീടങ്ങൾ വ്യാധികൾ
മരണനിരക്കോ അതി ഭീകരം
മനുഷ്യ കർമ്മഫലത്താൽ കഷ്ടമാണിനി
ജീവിതം ഭൂമിയിൽ മനുഷ്യന്