കാണാതെ നീ മറഞ്ഞോ
തെന്നലേ ..പൂക്കളെ
പുഴകളെ നിങ്ങൾ
ഇനി ഓർമ്മയല്ലേ
പൊടിമണൽ
വീശുന്ന കാറ്റും
താനാരെന്നറിയാതെ
കരയുന്ന പൂക്കളും
പൂക്കളില്ലാത്ത വസന്തവും
അണിനിയെന്റെ ഭാവികാലം
നിറമില്ലല്ലോ ഇനിയൊരു
പച്ചച്ചാർത്തും ഇല്ലല്ലോ
കാറ്റില്ലല്ലോ ഇനിയൊരു
പുഴയുടെ ഓളവും ഇല്ലല്ലോ
ഓർമകളല്ലേ ഓർമകളല്ലേ
കൺ നിറയുന്നൊരു ഓർമ്മകളല്ലേ