ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ സഹ്യന്റെ മക്കൾ സമരത്തിലേക്ക്..

സഹ്യന്റെ മക്കൾ സമരത്തിലേക്ക്..

ഒരു ദിവസം കാട്ടിലെ മൃഗങ്ങൾ അനന്തപുരിയിലേക്ക് തിരിച്ചു. എന്തിനാണെന്നറിയേണ്ടേ... പ്രതിഷേധ പ്രകടനം നടത്താൻ. കാട്ടിലെ രാജാവ് സിംഹമാണെങ്കിലും മുദ്രാവാക്യങ്ങൾ തയ്യാറാക്കിയത് കുരങ്ങൻ മന്ത്രിയായിരുന്നു. മുഖവുരയായി കുരങ്ങൻ പറഞ്ഞു- " മനുഷ്യരെ പോലെ മോശമായി പെരുമാറരുത്. നല്ല ഭാഷ മാത്രമേ ഉപയോഗിക്കാവൂ. ജാഥക്കിടയിൽ മുങ്ങരുത് " .തുടർന്ന് കടുവ മുദ്രാവാക്യം വിളിച്ചു. മറ്റുള്ളവർ ഏറ്റു വിളിച്ചു. ജാഥ സെക്രട്ടറിയേറ്റിനു മുന്നിൽ എത്തി. അവിടെ എത്തിയതും മുദ്രാവാക്യം വിളിയുടെ ശക്തി കൂടി.. " കാട്ടിൽ കടുവയില്ലെങ്കിൽ നാട്ടിൽ വെള്ളമില്ല " "കാടില്ലെങ്കിൽ നാടില്ല ". "കടന്നൽകൂട്ടിൽ കല്ലെറിയരുത്". " കടപ്പുറം കിടക്കുമ്പോൾ കാട്ടിൽ കടക്കണോ ". " കാട്ടീന്നു കട്ടതു ചുട്ടു പോകും".  "വാനരനു വാലു ബലം". മുദ്രാവാക്യങ്ങളിലൂടെ വനം കൈയേറുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി. ഭരണാധികാരികളിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും എന്ന വിശ്വാസത്തോടെ അവർ തിരിച്ചു പോയി.

ജീന ജെ എസ്
7 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ