നന്മ നിറഞ്ഞൊരു സ്വർഗ്ഗമിതല്ലോ
നന്മ മരങ്ങൾ ഈ ഭൂവിൽ
തെളിനീർ വെയിലും അഴകിൻ നിഴലും
കോരിച്ചൊരിയും ഈ നാട്ടിൽ
മാനസമാകെ നിറഞ്ഞൊഴുകും
പനിനീരൊഴുകും പാൽ നദികളുമായ്
നന്മകൾ വിരിയും പ്രഭാതമാകെ
നറുതേൻ നുകരും മലയാളം
ഭൂമിഎനിക്കൊരു സ്വർഗ്ഗമിതല്ലോ
രഗംപോലൊരു താളമിതല്ലേ
പ്രകൃതിയായൊരു ദൈവമിതല്ലേ
പ്രകൃതി തന്നൊരു വരദാനം