ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/ക്ഷമിക്കാത്ത അതിഥി

ക്ഷമിക്കാത്ത അതിഥി

ഒാർമ്മിക്കാതിരുന്നൊരു നേരത്ത്
വലി‍ഞ്ഞുകേറി വന്നൊരു അതിഥിയാം നീ
ഒട്ടുമേ സന്തോഷം തോന്നിയില്ല
ഭയപ്പെടുന്നു ഞങ്ങൾ നിന്നെ
വേദനിപ്പിക്കുന്നു ഞങ്ങളെ നീ
കൊറോണ എന്ന നിന്നെ തോല്പിച്ചീടും
നിൽക്കും ഞങ്ങൾ ഒറ്റക്കെട്ടായീ
കൈകൾ ഞങ്ങൾ കഴുകീടും
മാസ്കുകൾ ഞങ്ങൾ ധരിച്ചീടും
വീടുകളിൽ ഞങ്ങൾ ഇരുന്നീടും
തോല്പിക്കാനാവില്ല ഞങ്ങളെ
വൈറസേ....തിരികെ പോകുക നീ
 

നിർമ്മാല്യ. എസ്
3 B ഗവ.യു.പി.എസ്. പേരൂർ വടശ്ശേരി,
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത