ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മുടെ പരിസരം സൂക്ഷ്മജീവികൾ നിറഞ്ഞതാണ് പകർച്ച വ്യാധികൾക്ക് കാരണവും ഇതു തന്നെയാണ്. രോഗാന്നുക്കളുടെ പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുള്ള ശരിര ത്തിന്റെ സ്വഭാവികമായ കഴിവാണ് പ്രതിരോധശേഷി [ Immunity ] . മനുഷ്യ ശരീരം പലതരം ബാക്ടീരിയയുടെ സ്വഭാവിക വാസസ്ഥാനമാണ് മനുഷ്യരാശി ആദ്യം, നേരിട്ടത് പ്ലേഗായിരുന്നു. പിന്നെ ക്ഷയം, മലമ്പനി, വസൂരി, ഡെങ്കിപ്പനി, എബോള , നിപ്പ തുടങ്ങിയ പകർച്ച വ്യാധികളിലൂടെ കോടിക്കണക്കിന് മനുഷ്യരാണ് മരണപ്പെട്ടത് . വൈദ്യശാസ്ത്രം ഇതിനെയൊക്കെ അതിജീവിച്ചു. ഇപ്പോൾ കൊറോണയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് . ഈ വൈറസിനെതിരെ ഫലപ്രദമായ ചികിത്സയില്ല. ലക്ഷണങ്ങൾ കൂറയ്ക്കാനുള്ള മരുന്നുകൾ, വിശ്രമം എന്നിവയാണ് ചികിത്സാരീതികൾ. പ്രതിരോധ വാക്‌സിനുകൾ നിലവിൽ കണ്ടെത്തിയിട്ടില്ല.ചൈനീസ് കൊറോണ വൈറസിന്റെ സാനിധ്യം തിരിച്ചറിഞ്ഞ തോടെ പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രലോകം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണുക ഇൻകൂബേഷൻ പിരിയഡ് എന്നാണ് ഈ കാലം അറിയപ്പെടുന്നത്. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായത് ചെറിയ കൂട്ടികളിലും പ്രായമായവരിലും ഇത് ഗുരുതരാവസ്ഥയ്ക്ക് ഇടയാക്കും. ശരീരത്തെ ബാധിക്കുന്ന പല രോഗങ്ങൾക്കും ആന്റി ബയോട്ടിക് ചികിത്സയാണ് ഇന്ന് നൽകി വരുന്നത്. പനിയൊ ജലദോഷമോ ഒക്കെ വരുമ്പോൾ ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ സ്വന്തം ഇഷ്ട്ടത്തിന് ആന്റി ബയോട്ടിക്കുകൾ വാങ്ങി കഴിക്കരുത്. ഡോക്ടർ നിർദേശിച്ച കാലയളവിൽ മുഴുവൻ മരുന്നും കഴിക്കണം അല്ലെങ്കിൽ ശരീരത്തിൽ അവ ശേഷിക്കുന്ന രോഗാണുക്കൾ ഈ മരുന്നിനെതിരെ പ്രതിരോധം നേടാൻക്കും. ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, ശുചിത്വമില്ലായ്‌മ, രോഗകാരികളുടെ ആധിക്യം തുടങ്ങി നിരവധിഘടകങ്ങൾ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്നു പ്രതിരോധമാണ്നമുക്ക്ആവശ്യം കൈകഴുകലിലൂടെ രോഗാണുവിനെപ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |