ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ട
സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ട
ഒരിടത്തു ഒരു അമ്മയും മകളും ഉണ്ടായിരുന്നു. അമ്മ എന്നും മകളോട് വ്യക്തിശുചിത്വത്തെ കുറിച്ച് പറയുമായിരുന്നു. എന്നും പല്ലുതേയ്ക്കണം, കുളിയ്ക്കണം, ഭക്ഷണം കഴിയ്ക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകണം, നഖം കടിയ്ക്കരുത് എന്നൊക്കെ. അമ്മ എന്നും ജോലിയ്ക്കു പോകുമായിരുന്നു. അമ്മ വീട്ടിൽ ഇല്ലാത്ത സമയത്തു അവൾ ഇതൊന്നും പാലിച്ചിരുന്നില്ല. ഒരു ദിവസം അവൾക്ക് അസുഖം പിടിപെട്ടു.മകളെയും കൂട്ടി അമ്മ ആശുപത്രിയിൽ എത്തി. വ്യക്തിശുചിത്വം ഇല്ലാത്തതുകൊണ്ടാണ് അസുഖം വന്നതെന്ന് ഡോക്ടർ പറഞ്ഞു. "വ്യക്തിശുചിത്വത്തെക്കുറിച്ചു ഞാൻ അവൾക്കു പറഞ്ഞു മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട് ഡോക്ടർ"- അമ്മ പറഞ്ഞു. അമ്മ പറഞ്ഞുകൊടുത്ത കാര്യങ്ങൾ മകൾ പാലിയ്ക്കുന്നുണ്ടെന്നായിരുന്നു അമ്മയുടെ വിശ്വാസം. മകളുടെ കണ്ണ് നിറഞ്ഞു. വീട്ടിലെത്തിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു; "അമ്മയില്ലാത്ത നേരങ്ങളിൽ ഞാനിതൊന്നും പാലിയ്ക്കുന്നില്ലമ്മേ. അതുകൊണ്ടാണ് എനിയ്ക് ഈ ആപത്തു വന്നത്. ഇനി ഒരിയ്ക്കലും ഞാൻ ഇങ്ങനെ ആവർത്തിയ്ക്കില്ല. മറ്റുള്ളവർക്കും ഇതേക്കുറിച്ചു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും." അതുകേട്ട അമ്മയ്ക്ക് സന്തോഷമായി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |