ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ സമ്പത്ത്

പ്രകൃതി നമ്മുടെ സമ്പത്ത്

നാം ജീവിക്കുന്നത് പ്രകൃതിയിലൂടെയാണ്. വായു,ജലം മുതലായവ പ്രകൃതിയിലെ ജീവജാലങ്ങളുടെ അടിസ്ഥാന ഘടകമാണ്. പ്രകൃതി ഇല്ലെങ്കിൽ ലോകമേ ഇല്ല. അതിനാൽ നാം പ്രകൃതിയെ സംരക്ഷിക്കുക. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതിയെ നാം സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം. നമ്മുടെ വീടും പരിസരവും ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയിലൂടെ നാം ആരോഗ്യം ഉള്ളവരായി തീരുന്നു. പരിസ്ഥിതി ശുചിത്വത്തിലൂടെ രോഗപ്രതിരോധശേഷിയും സന്തോഷവും സമാധാനവും ഐശ്വര്യപൂർണ്ണമായ ജീവിതവും നാം കൈവരിക്കുന്നു. വിവിധതരത്തിലുള്ള മലിനീകരണങ്ങൾ മാരകമായ മാറാവ്യാധികലിലേക്ക് വഴിതെളിക്കുന്നു. ദൈവം നമുക്ക് നൽകിയ വരദാനമാണ് പ്രകൃതി. അതിനെ കാത്തു സൂക്ഷിക്കാത്ത തിനാൽ ദൈവം ശിക്ഷിക്കുന്നതാണോ ഈ മഹാമാരികൾ. ദൈവം നമ്മെ കാത്തുരക്ഷിക്കട്ടെ.... നമ്മുടെ പ്രകൃതിയെ നമുക്ക് കാത്തു സൂക്ഷിക്കാം..... " അകറ്റണം തുരത്തണം ഈ മഹാമാരിയെ".....

ഹനാൻ മുഹമ്മദ്
2 B ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം