ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നിർമലമായ പ്രകൃതിയ്ക്കായ്

നിർമലമായ പ്രകൃതിയ്ക്കായ്

ഇന്നത്തെ നമ്മുടെ സമൂഹം ഒരുപാട് മാറിയിരിയ്ക്കുന്നു. ലോകത്ത് ഒരുപാട് പുതിയ സാങ്കേതികവിദ്യകൾ വളർന്നുവരുന്ന സാഹചര്യത്തിൽ നമ്മുടെ മാതൃഭൂമിയെ എല്ലാവരും മറന്നിരിയ്ക്കുന്നു. ഇന്ന് നമ്മുടെ ഭൂമി മരിച്ചിരിയ്ക്കുകയാണ്. പുഴകളില്ല, മരങ്ങളില്ല,കാടുകളില്ല, ശുദ്ധമായ വായുവില്ല. എല്ലാം അനാഥമായി കിടക്കുന്നു.ഇന്ന് അവയുടെ സ്ഥാനത്തു ആകാശത്തോളം വളർന്നു വലുതായി നിൽക്കുന്ന കെട്ടിടങ്ങൾ. എന്താണ് നമ്മുടെ സമൂഹം ഇങ്ങനെ ആയത്. കാരണം നമ്മൾ ഓരോരുത്തരുമാണ്. വളർച്ചകളിലേയ്ക് ഉയർന്നു പോകുന്ന നമ്മൾ വളരുന്തോറും നശിയ്ക്കുകയാണെന്നു അറിയുന്നില്ല. നമ്മുടെ ഭൂമിയെപ്പറ്റി ആലോചിയ്ക്കുന്നില്ല. ഇനി വരുന്ന തലമുറയ്ക് ഇവിടെ വാസം സാധ്യമോ എന്ന കവിതപോലെ ഞാനും ചോദിയ്ക്കുന്നു ഇനി വരുന്ന തലമുറയ്ക് ഇവിടെ ജീവിയ്ക്കാൻ കഴിയുമോ? നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ നടക്കാവുന്നതേയുള്ളു. ഭൂമിയെ മലിനമാക്കാതെ നമ്മൾ ഓരോരുത്തരും സ്നേഹിയ്ക്കുന്ന, നമ്മെ സ്നേഹിയ്ക്കുന്ന എല്ലാവർക്കും ഈ ഭൂമിയിൽ ജീവിതം സാധ്യമാകണം. സ്നേഹിയ്ക്കു ഭൂമിയെ. സ്നേഹിയ്ക്കു പ്രകൃതിയെ. കാറ്റത്ത് ഇളകിയാടുന്ന തളിരിലകൾ പോലെ, ഒഴുകുന്ന പുഴപോലെ ശാന്തമായി, സമാധാനമായി ജീവിയ്ക്കു. ഈ ഭൂമി മനുഷ്യന് മാത്രമുള്ളതല്ല. പക്ഷിമൃഗാദികൾക്കും എല്ലാ ജീവജാലങ്ങൾക്കും വേണ്ടി ഉള്ളതാണെന്നുകൂടി ഓർക്കുമല്ലോ.

ദിൽസ
7 A ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം