കുട്ടിക്കൂട്ടം

സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാർത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കാൻ സാധിക്കുക, സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബർ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങ അറിയാൻ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽകരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ നേടുന്നതിന്നായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ടൗൺ ഹയർ സെക്കന്ററി സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ജ്യോതി കെ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.