കച്ചവടമില്ലാ കാലം വേലയും കൂലിയുമില്ലാതെ
മനുഷ്യൻ വീട്ടിലിരിപ്പൂ,...............
മനുഷ്യൻ കൂട്ടിലിടും പട്ടിയും പൂച്ചയും
ഉല്ലാസഭരിതനായി കറങ്ങിനടപ്പൂ..........
അവരെ പിടിച്ചിടും മനുഷ്യനോ മൃത്യുവിൽ
ഭയന്ന് വീട്ടിരിപ്പൂ.................
മനുഷ്യൻ കൊമ്പുവെട്ടിയ മരം മന്ദസ്മിതവുമായി
തഴച്ചു വളർന്നീടുന്നു..............
അവരെ മുറിക്കും മനുഷ്യനോ അവർ തൻ ഫലങ്ങൾ
കഴിച്ചു വിശപ്പകറ്റുന്നു......................
കച്ചവടമില്ലാ കാലം വേലയും കൂലിയുമില്ലാതെ
മനുഷ്യൻ വീട്ടിലിരിപ്പൂ,...............
പണത്തിൻ പിന്നാലെയോടി മനുഷ്യൻ
ശുചിത്വത്തെ സ്മരിക്കുന്നില്ല....................
ശുചിത്വം മറന്ന മനുഷ്യനോ ടാപ്പിൽ നിന്ന്
കൈയ്യെടുക്കാൻ പറ്റുന്നുമില്ല
ഭൗതികസുഖത്തിൽ രസിച്ചുനടന്ന് മനുഷ്യൻ
ദൈവത്തെ വിസ്മരിക്കുന്നു
ദൈവത്തെ മറന്ന മനുഷ്യനോ ഇപ്പോൾ
കൈ മടക്കുന്നുമില്ല
ഈ കച്ചവടമില്ലാ കാലം മനുഷ്യന്
ഒരു ഗുണപാഠകാലം