ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും വ്യക്തി ശുചിത്വവും
പരിസ്ഥിതിയും വ്യക്തി ശുചിത്വവും
പരിസ്ഥിതിയും വ്യക്തി ശുചിത്വവും എത്രയോ മനോഹരമായ പ്രകൃതി നമുക്ക് നൽകിയിരിക്കുന്നു. കാട്, മല, വനം, നദി തുടങ്ങിയവയെല്ലാം പ്രകൃതിയുടെ മനോഹാരിത കൂട്ടുന്നു. പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. അത് മനുഷ്യന് മാത്രമായിട്ടുള്ളത് അല്ല. പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കും ഉള്ളതാണ്. മനുഷ്യന്റെ അനാവശ്യ പ്രവർത്തി മൂലം പ്രകൃതിയിലെ പല സൃഷ്ടികളും നഷ്ടമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി നമ്മൾ സംരക്ഷിക്കണം. നമ്മളാൽ കഴിയുന്ന രീതിയിൽ പരിസ്ഥിതിയിൽ നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ വരുത്തണം. നമ്മുടെ പ്രവർത്തിമൂലം പരിസ്ഥിതി മലിനീകരണം, വായുമലിനീകരണം, മണ്ണുമലിനീകരണം, ജലമലിനീകരണം തുടങ്ങിയവ ഉണ്ടാകുന്നു. അനാവശ്യമായുള്ള ഫാക്ടറി നിർമാണങ്ങൾ, വയൽ നികത്തി ഫ്ലാറ്റ് നിർമാണങ്ങൾ അനധികൃത മണൽ ഊറ്റൽ തുടങ്ങിയവ നമ്മൾ പരിസ്ഥിതിക്ക് മേൽ ചെയ്യുന്ന ഉപദ്രവങ്ങൾ ആണ്. ഇവയൊക്കെ കൊണ്ട് തന്നെയാവാം പ്രകൃതി മനുഷ്യന് തിരിച്ചടി നൽകുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പ്രളയം എന്ന രീതിയിൽ എത്രയെത്ര പ്രകൃതി ദുരന്തങ്ങൾ മനുഷ്യൻ നേരിട്ടു. പ്രകൃതിക്ക് മേൽ നമ്മൾ ഏൽപ്പിക്കുന്ന മുറിവുകൾ പ്രതികാരമായി അവർ തിരിച്ചടി നല്കിയതാവാം 2018-ൽ ഉണ്ടായ പ്രളയത്തെ തുടർന്ന് എത്രയെത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടു. വീട് നഷ്ടപ്പെട്ടു. അതുപോലെ തന്നെ 2019-ൽ നടന്ന മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും എത്രപേർക്കാണ് തന്റെ ഉറ്റവരെ നഷ്ടപെട്ടത്. എല്ലാം മനുഷ്യന്റെ പ്രവർത്തിയുടെ ഫലം. ഇനിയെങ്കിലും പ്രകൃതിയെ നോവിക്കാതെ അവരുമായി ഇണങ്ങി കഴിയാൻ മനുഷ്യന് കഴിയട്ടെ. ശുചിത്വം എന്നത് മനുഷ്യ ജീവിതത്തിലെ ഒരു ഘടകമാണ്. നമ്മളിൽ ശുചിത്വം ഉണ്ടായാലേ ആരോഗ്യകരമായ ജീവിതം നയിക്കാൻ പറ്റുകയുള്ളു.ശുചിത്വം എന്നത് ഓരോ വ്യക്തിയും ജന്മനാ വളർത്തിയെടുക്കേണ്ടതാണ്. ആദ്യം നമ്മൾ പരിസ്ഥിതിയെ ശുചികരിക്കണം. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഏതൊരു വസ്തുവിനെയും മാറ്റിനിർത്തണം. നമ്മുടെ വീടിന് ചുറ്റും നോക്കിയാൽ തന്നെ അറിയാം നമ്മുടെ അശ്രദ്ധമൂലം എന്തെല്ലാം രോഗവാഹികളെ നമ്മൾ വളർത്തുന്നു എന്നറിയാം. വീടിനു ചുറ്റും ഉപേക്ഷിക്കുന്ന പാത്രത്തിലോ ചിരട്ടയിലോ പ്ലാസ്റ്റിക് കവറിലോ മറ്റും വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകും മറ്റു ജീവികളും വളരാൻ ഇടവരുന്നു. ഇവയൊക്കെ നമുക്ക് രോഗം പകർന്ന് നൽകൂന്നൂ.അതോടൊപ്പം തന്നെ വ്യക്തി ശുചികരണവും പ്രധാനമാണ്. നമ്മൾ ദിവസവും രണ്ട് തവണ എങ്കിലും കുളിക്കണം , പല്ലുതേയ്ക്കണം ആഹാരം കഴിക്കുന്നതിന് മുന്പും ശേഷവും കൈകൾ കഴുകണം. നമ്മളാൽ നമ്മളിൽ തന്നെ രോഗങ്ങൾ വരാതെ ശ്രദ്ധിക്കണം. ഇപ്പോൾ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് കോവിഡ്-19 എന്ന വൈറസ്. അത് എത്രപേരുടെ ജീവനെടുത്തു. നമുക്ക് എന്തിനെയും പ്രതിരോധിക്കാൻ ഉള്ള മനസും ഉണ്ടെങ്കിൽ നമ്മൾ ഈ വൈറസിൽ നിന്ന് മുക്തി നേടും. എങ്ങനെ പ്രളയത്തിൽ നിന്ന് കേരളം അതിജീവിച്ചോ അതുപോലെ. വ്യക്തി ശുചിത്വവും പ്രതിരോധവും കൈ മുതലായി ഉണ്ടെങ്കിൽ നമുക്ക് ഒരു നല്ല ആരോഗ്യമുള്ള സമൂഹത്തെ തന്നെ വാർത്ത എടുക്കാൻ കഴിയും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |