മാമ്പഴം നൽകുന്ന മാവുകളും
മാമ്പഴമൂറുന്ന പക്ഷികളും
മാവിൻചോട്ടിലെ കുട്ടികളും
മാറിമറിയുന്നൊരണ്ണാനും
എന്തുരസമാണീ മാമ്പഴക്കാലം
മലയാളനാടിന്റെ അഭിമാനം
കണിക്കൊന്നപൂക്കും വിഷുക്കാലവും
സന്തോഷമേറുമൊരോണനാളും
കാലങ്ങളേറെ കഴിഞ്ഞുപോയി
നമ്മൾ മരങ്ങൾ വെട്ടിടുന്നു
എങ്ങനെ വളരാനാണീ ചെടികൾ
ചെടിയില്ലാതെങ്ങനെ പൂപറിക്കും
ഇങ്ങനെയാണെങ്കിലോണനാളും
ആഘോഷിക്കുവാൻ കഴിയില്ലല്ലോ
ചെടികളില്ലെങ്കിൽ നമ്മളില്ല
നമ്മൾ ചെടിനട്ട് വളർത്തിടേണം
എങ്കിൽ നമുക്ക് ആഘോഷിക്കാം
പൂക്കളമിട്ട് സന്തോഷിക്കാം