ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കേരളം ശുചിത്വസുന്ദരകേരളം.

കേരളം ശുചിത്വസുന്ദരകേരളം


ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് പല പ്രതിസന്ധികളും നേരിടുന്നുണ്ട് . അതിലൊന്നാണ് മാലിന്യ പ്രശ്നം. ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്നാണ് . വ്യക്തി ശുചിത്വമാണ് ആദ്യം വേണ്ടത് . പിന്നെ നമ്മുടെ വീടും സ്കൂളും പരിസരവും ശുചിത്വമുള്ളതാണോയെന്നു നാം ചിന്തിക്കണം. പിന്നെ പരിസ്ഥിതി മലിനീകരണം. നാം ഉപയോഗിച്ച് വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം വായു, ജലം മണ്ണ് എല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ അവന്റ സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇതിന്റെ എല്ലാം ഫലമാണ് നാമിന്ന് അനുഭവിക്കുന്നത് . രോഗങ്ങളിലൂടെയും പ്രകൃതി ദുരന്തങ്ങളിലൂടെയും. ഈ അവസരത്തിൽ നമ്മുടെ കേരളത്തെ ശുചിത്വ കേരളമാക്കി മാറ്റാം.മാറേണ്ടത് നമ്മൾ മലയാളികളാണ് . നമ്മുടെ ചിന്ത യും പ്രവർത്തികളുമാണ് . മാലിന്യങ്ങൾ വലിച്ചെറിയരുത് . പ്ലാസ്റ്റിക് ഉപയോഗം കുറക്കുക. പൊതുസ്ഥലത്തു തുപ്പരുത് . വനങ്ങൾ വെട്ടി നശിപ്പിക്കരുത് . ജലാശയങ്ങൾ മലിനമാക്കാതിരിക്കുക. നമ്മുടെ സുന്ദര കേരളത്തെ ശുചിത്വ കേരളമാക്കി മാറ്റാൻ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ ചെയ്യാം. ദേവദത്തൻ. ആർ ആർ രണ്ട് ബി

ദേവദത്തൻ. ആർ ആർ
രണ്ട് ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം