മനുവിന്റെ ഒരു ദിവസം
ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു.അവന്റെ പേര് മനു എന്നായിരുന്നു.വികൃതിക്കാരനും അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാത്തവനും ആയിരുന്നു.ഒരു ദിവസം അച്ഛൻ പറയുന്നത് കേൾക്കാതെ ......
അമ്മ പറഞ്ഞത് അനുസരിക്കാതെ ........ മനു പുറത്തിറങ്ങി.കണ്ടവരോടൊക്കെ മിണ്ടിപ്പറഞ്ഞു. കേട്ടവരോട് മറുപടി ചൊല്ലി.മണ്ണിൽ മാന്തിക്കളിച്ചു.തിരിച്ചെത്തിയ മനുവിനോട് അച്ഛൻ പറഞ്ഞു. ”ഹാന്റ് വാഷെടുത്ത് കൈ കഴുകുമോനെ"
അമ്മ പറഞ്ഞു. “സോപ്പെടുത്ത് കുളിച്ചിട്ട് വാ മോനെ "
അച്ഛൻ പറഞ്ഞതു കേൾക്കാതെ അമ്മ പറഞ്ഞതു അനുസരിക്കാതെ അവൻ് വീട്ടിൽ കയറി. ദേഷ്യം വന്ന അച്ഛൻ ചൂരലെടുത്തു.മനുവിന് കിട്ടി പത്തടി.അവൻ കൈകഴുകി .കുളിച്ചു.അടുക്കളയിലെത്തിയ അവനോട് അമ്മ പറഞ്ഞു. മിടുമിടുക്കൻ. ഇതെല്ലാം കണ്ട് മരക്കൊമ്പിലിരുന്ന കാവതികാക്ക പറഞ്ഞു.
"കേട്ട് പഠിക്കാത്തവൻ കൊണ്ട് പഠിച്ചു.”
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|