ഒരു സന്തോഷ ദിവസം
പച്ചമല എന്ന ഗ്രാമത്തിൽ പൂമ്പാറ്റ എന്ന പേരുളള പെൺകുട്ടി ഉണ്ടായിരുന്നു.അവൾ സ്കൂളിലേക്ക് പോകും വഴി കടുവാക്കുന്ന് ജെ.സി.ബി ഇടിക്കുന്നത് കണ്ടു.അമ്മുവിന്റേയും പൊന്നുവിന്റേയും വീടൊക്കെ വീഴില്ലേ അവൾക്ക് ദേഷ്യം വന്നു.അവൾ ജെ.സി.ബി ക്കാരനോ് ഉച്ചത്തിൽ ചോദിച്ചു.ഈ കുന്ന് എന്തിനാ ഇടിക്കുന്നത്.
അയ്യാൾ പറഞ്ഞു. കിട്ടുണ്ണി മുതലാളി ഫ്ലാറ്റ് നിർമ്മിക്കാൻ പോകുന്നു.
ഇത് ഇവിടെ നിർമ്മിച്ചുകൂടാ. അവൾ ഉറപ്പിച്ചു.അന്ന് വൈകുന്നേരം ഗ്രാമസഭയായിരുന്നു.അവൾ അമ്മയോടൊപ്പം ഗ്രാമസഭയിലെത്തി. അവൾ കടുവാക്കുന്ന് ഇല്ലാതായാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ നാട്ടുകാരെ ബോധ്യപ്പെടുത്തി.
നാളെ നമ്മുക്ക് വെള്ളത്തിനു വേണ്ടി ............
നാളെ ചിലപ്പോൾ ഒരു ഉരുൾപ്പൊട്ടൽ കൊണ്ട് നാം ഇല്ലാതാകാാ........
നാളെ നാം മഴക്ക് വേണ്ടി ..........
പൂമ്പാറ്റയുടെ വാക്കുകൾ കേട്ട് നാട്ടുകാർ ഉണർന്നു. അവർ ഒരുമിച്ചു പ്രതിഷേധിച്ചു.
കുന്നിടിക്കൽ നിർത്തി. എല്ലാവർക്കും സന്തോഷമായി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|