പെട്ടെന്നൊരുദിന-
മെന്നുമ്മയെന്നോടു ചൊല്ലി
നാളെമുതൽ സ്കൂളി-
ന്നവധിയാണു മോളേ
തുള്ളിച്ചാടി ഞാൻ
കൈകൊട്ടി രസിച്ചുഞാൻ
അവധി തൻ വാർത്ത
കേട്ടു ചിരിച്ചു ഞാൻ
കാര്യമെന്തെന്നറിയാൻനൂറു
ചോദ്യങ്ഞളുമായി
ഉമ്മ തൻ ചാരത്ത്
ഞാനണഞ്ഞ നേരം
പറഞ്ഞു തന്നെന്നുമ്മ
യെനിക്കുംഎന്നനിയത്തിക്കും
കോവിഡ്-19എന്ന
കൊലയാളിയാം കൊറോണയെ
ഭീതിപരത്തി ലോകം ചുറ്റി
മനുജരെയെല്ലാം കൊന്നൊടുക്കും
കൊറോണയെത്തീ നമ്മുടെനാട്ടിലും
ജാഗ്രതയോടെ കഴിഞ്ഞീടണം
കേട്ടതൊന്നും അത്ര
മനസ്സിലായില്ലെങ്കിലും
കൂട്ടുകൂടിക്കളിക്കാമെ
ന്നോർത്ത് രസിച്ചു ഞാൻ
പാടില്ല മോളേയെന്നുമ്മ ചൊല്ലി
പാലിച്ചിടേണം പല ശീലങ്ങളും
സ്പർശനത്തിലൂടെ നമ്മെ രോഗിയാക്കീടും
വൈറസിൽ നിന്നു രക്ഷ നേടാൻ
വീട്ടിലിരിക്കണം ഇടയ്ക്കിടയ്ക്ക്
സോപ്പിട്ടു കൈകൾ കഴുകീടണം
മാസ്ക്കു ധരിക്കണം പുറത്തിറങ്ങീടാൻ
കൂട്ടം ചേരലുകൾ ഒഴിവാക്കിടേണം
പ്രാർത്ഥിച്ചീടണം സർവ്വേശ്വരനോട്
ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ
എല്ലാം കേട്ട് തല കുലുക്കി ഞാൻ
പക്ഷെ കൂട്ടുകാരിയൊത്തുള്ള
കളിയോർത്ത് വിങ്ങി ഞാൻ
അപ്പോഴേക്കും കൂട്ടിനാ-
യെത്തിയെന്നനിയത്തി-
ക്കുട്ടിയാം പൊന്നോമന
ടീച്ചറായ് ഞാനും
കുട്ടിയായ് അവളും
ഡോക്ടറായ് അവളും
നേഴ്സായ് ഞാനും
രോഗികളായ് പിന്നെ-
യെന്നുപ്പയും ഉമ്മയും
എത്ര രസമാണീ
ലോക്ഡൗൺ കാലം
കളിചിരികളാൽ രസിക്കും
നല്ലവധി ക്കാലം