ഗവ എൽപിഎസ് പാത്താമുട്ടം/അക്ഷരവൃക്ഷം/മാതാ പിതാ ഗുരു ദൈവം:

മാതാ പിതാ ഗുരു ദൈവം:

നല്ല നല്ല വഴികൾ
പറഞ്ഞുതരുന്നോരു
അദ്ധ്യാപികയെ ബഹുമാനം
വേണം നമുക്ക്

എപ്പോഴൊക്കെയോ ഒരു അദ്ധ്യാപികയ്ക്ക്
നമ്മളെ പറ്റി ഒരു വിഷമം ഉണ്ടാകുന്നുവോ

അപ്പോഴൊക്കെയും ഒരു അദ്ധ്യാപികയുടെ
ശാപമാണ് നമ്മൾ
സ്വയം വാങ്ങുന്നത്.

ലോകത്തിലുള്ള ഓരോ കുഞ്ഞുങ്ങളും
ആദ്യമായ് കാണുന്ന
ദൈവമാണമ്മ

എപ്പോഴൊക്കെയോ
നമ്മൾ അമ്മയെ
ചീത്ത വാക്കുകൾ
പറയുന്നുവോ

അപ്പോഴൊക്കെയും
ഓരോ അമ്മ മനസ്സിൻ നൊമ്പരങ്ങളും
നമ്മൾ അറിയാതെ പോകുന്നു

മാതാപിതാക്കളെ
ദുഃഖിപ്പിച്ചകലുന്ന
മക്കളെയില്ലിന്നു പാരിൽ

പക്ഷേ ചിലരുണ്ട് അങ്ങനെ
ദുഷ്ടൻമാർ ആയവർ
ഇവരോക്കെയാണോ മനുഷ്യർ

ഇങ്ങനെയുള്ളവർ ജീവിച്ചിരുന്നിട്ട്
ലോകത്തിലെനന്മയകറ്റും
മറ്റുള്ളവരുടെ സന്തോഷം കളഞ്ഞിട്ട്
നമ്മൾ സന്തോഷം തേടരുത്
 

അനന്യ കെ അനീഷ്
4 എ ഗവ എൽപിഎസ് പാത്താമുട്ടം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത