സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻ മാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ പൊതുജനങ്ങളിൽ നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.

പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ ഏതാനം പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു. ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട് ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.