സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീപ്രൈമറി സ്‌കൂൾ

1996 മുതൽ പഞ്ചായത്തിന്റെ കീഴിലുള്ള ഒരു പ്രീപ്രൈമറി സ്കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. എൽ കെ ജി ,യു കെ ജി ക്ലാസ്സുകളിലായി ഇരുപതോളം കുട്ടികൾ പഠിച്ചുവരുന്നു .ഒരു ടീച്ചറും ഹെൽപ്പരും ഉണ്ട് .

പച്ചത്തുരുത്ത്

ഹരിതകേരളമിഷന്റെയും പനച്ചിക്കാട് പഞ്ചായത്തിന്റെമഹാത്മാഗാന്ധി തൊഴിതൊഴിലുറപ്പ് പദ്ധതിയുടെയും ആഭീമുഖ്യത്തിൽ 2019 -ൽ ഹരിതവർണ്ണം എന്നപേരിൽ ഒരു പച്ചത്തുരുത്ത് സ്കൂളിന്റെ പാർക്കിനോട് ചേർന്നുള്ള 15 സെന്റ് സ്ഥലത്ത് നിർമ്മിക്കുകയുണ്ടായി .അന്യം നിന്നതും പുത്തൻ തലമുറ അറിയാതെ പോയതുമായ ഔഷധ സസ്യങ്ങളും, ഫലവൃക്ഷങ്ങളും ,തണൽമരങ്ങളും ,പൂന്തോട്ടവും ഒക്കെ നിർമിച്ചു മനോഹരമാക്കിയിരിക്കുന്നു .

ഭക്ഷണശാല

പനച്ചിക്കാട് പഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിൽ ഒരു ഭക്ഷണശാല 2018 -ൽ നിർമിച്ചു .വൃത്തിയും വെടിപ്പും ഉള്ള ഈ ഭക്ഷണശാലയിൽ ഒരു സമയം 50 കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കും .

ശിശു സൗഹൃദ പാർക്ക്

സ്കൂളിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കുവാനായി എസ് എസ് എ ബാലാവർക്കിന്റെ സഹായത്തോടെ 2014 -ൽ ഒരു പാർക്ക് സ്ഥാപിച്ചു .

വിശാലമായ കൃഷിസ്ഥലം .

സ്കൂളിന്റെ 15 സെന്റ്‌ സ്ഥലത്തിൽ വാഴ,ചേന,ചേമ്പ്,കപ്പ, മുരിങ്ങ,പയർ,ചീര,മഞ്ഞൾ ,പപ്പായ തുടങ്ങിയവ കൃഷിചെയ്യുന്നു .

വൃത്തിയുള്ള ശുചി

പഞ്ചായത്തിന്റെ സഹായത്തോടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ സ്ഥാപിച്ചിട്ടുണ്ട് .

വിശാലമായ കളിസ്ഥലം

കുട്ടികൾക്ക് കളിക്കുവാൻ സ്കൂളിന്റെ പുറകുവശത്തായി 20 സെന്റ് സ്ഥലം ഉണ്ട് .

ഔഷധസസ്യത്തോട്ടം

പനിക്കൂർക്ക,തുളസി ,പൂവാംകുരുന്നൽ ,അയമോദകം ,ചെറൂള ,ആടലോടകം ,കല്ലുരുക്കി ,ഉഴിഞ്ഞ,കച്ചോലം,ആവണക്ക്,ആര്യവേപ്പ് ,കറുക ,ശംഖുപുഷ്പം,തുടങ്ങി അനേകം ഔഷധ സസ്യങ്ങൾ സ്കൂളിൽ നട്ടുവളർത്തി പരിപാലിച്ചുപോരുന്നു.

അടുക്കളത്തോട്ടം

അടുക്കളയോട് ചേർന്ന് കറിവേപ്പ് ,ചേമ്പ്, ചേന ,ചീര തുടങ്ങിയ കൃഷികൾ ചെയ്തുവരുന്നു .

സ്കൂൾ ലൈബ്രറി

കുട്ടികളുടെ വായനാശീലം വളർത്തുവാൻ സ്കൂളിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട് .രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനപരിപോഷണത്തിനായി പുസ്തകങ്ങൾ വീട്ടിൽ കൊടുത്തുവിടുകയും വായന കുറിപ്പുകൾ കുട്ടികൾ സ്കൂളിൽ കൊണ്ടുവരുകയും ചെയ്യുന്നു .