ശുചിത്വം
- ആരോഗ്യകരമായ ജീവിതത്തിനു ശുചിത്വം അത്യന്താപേക്ഷിതമാണ്.ശുചിത്വം പാലിക്കാതെ ഉള്ള ജിവിതത്തിൽ രോഗങ്ങൾ വരാനുള്ള സാധ്യത എറെയാണ് അതിനാൽ ശുചിത്വം പാലിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടെയും ധർമ്മമാണ് ശുചിത്വം പല വിധേന ഉണ്ട്, വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം തുടങ്ങിയവ. ശുചിത്വം ആദ്യം ഓരോ വ്യക്തിയിൽ നിന്ന് തന്നെ തുടങ്ങണം.ദിവസവും പല്ല് തേക്കുക, കുളിക്കുക, കൂടെക്കൂടെയും ഭക്ഷണത്തിനു മൂന്പും പിന്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ചും മുഖം മറയ്ക്കുക, നഖം വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, മല വിസർജനത്തിനു ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും ഒഴിവാക്കുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു.ആഹാരസാധനങ്ങൾ മൂടിവെക്കുക; ഗൃഹമാലിന്യങ്ങൾ കൃത്യമായ രീതിയിൽ സംസ്കരിക്കുക, ദിവസവും മുറികൾ വൃത്തിയായിസൂക്ഷിക്കുക, കക്കൂസും കുളിമുറിയും വൃത്തിയായി സൂക്ഷിക്കുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|