ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രകൃതിയെ ശുചിയാക്കു മാനവരാശിയെ രക്ഷിക്കൂ
പ്രകൃതിയെ ശുചിയാക്കു മാനവരാശിയെ രക്ഷിക്കൂ
പ്രകൃതിക്കു മുൻപിൽ മനുഷ്യൻ എത്ര നിസ്സാരൻ ആണ് .നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവാതെ മുന്നിൽ പകച്ചുനിൽക്കുകയാണ് നാം . നാമെല്ലാം കൈപ്പിടിയിലൊതുക്കി എന്ന് കരുതിയ മനുഷ്യൻ ഒന്നും ചെയ്യാനാകാതെ വിറങ്ങലിച്ചു നിൽക്കുന്നു .എന്നാൽ പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യങ്ങളോടും കൂടി നമ്മെ നോക്കി ചിരിക്കുകയാണ് . കൊറോണ എന്ന വൈറസിനു മുന്നിൽ പകച്ചുനിൽക്കുന്ന നാം ചിന്തിക്കേണ്ട വിഷയം നമ്മുടെ ആരോഗ്യത്തെ കുറിച്ചാണ് .ഈ രംഗത്ത് നാം നേടിയതെല്ലാം തന്നെ മുന്നിൽ നിഷ്ർപ്രഭമായി കൊണ്ടിരിക്കുന്നു. ഇതിന് നാം തന്നെയല്ലേ ഉത്തരവാദി .വൈറസിനെ മുന്നിൽ പിടിച്ചുനിൽക്കാൻ നമുക്ക് കഴിയുന്നില്ല .കാരണം അതിനെതിരെ പൊരുതാനുള്ള ശേഷി നമ്മുടെ ശരീരത്തിനില്ല.നാം നല്ല ഭക്ഷണം കഴിക്കുന്നു .നാം കരുതി നമുക്ക് എല്ലാത്തിനെയും നേരിടാൻ കഴിയും എന്ന് .പക്ഷേ ആ ധാരണ തെറ്റാണ് എന്ന് ഇന്നു തെളിഞ്ഞു കൊണ്ടിരിക്കുന്നു.നമ്മൾ തന്നെയല്ലേ ഇതിന് ഉത്തരവാദി .പ്രകൃതിയുമായി ഇടപഴകി നമ്മൾ ജീവിക്കുന്നുണ്ടോ? ഇല്ല .നല്ല വെയിൽ കൊള്ളുന്നില്ല.മഴ ,കാറ്റ് എന്നിവ ഏൽക്കുന്നില്ല .എന്തിനധികം നമ്മൾ ഭൂമിയെ സ്പർശിക്കുക പോലും ചെയ്യുന്നില്ല.പിന്നെ എങ്ങനെയാണ് നമുക്ക് പ്രതിരോധം കിട്ടുക. ഇവയോടെല്ലാം പോരാടിയാൽ മാത്രമേ നമ്മുടെ ശരീരവും അതിനനുസരിച്ച് നിൽക്കുകയുള്ളൂ.അത് നാം മറന്നു പോയി. നമ്മൾ ഇതിൽ നിന്നെല്ലാം അകന്നു .നമ്മുടേതായ ലോകത്തിൽ ഒതുങ്ങി .ഇന്നത്തെ തലമുറ ഇതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു .നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി കൊണ്ടിരിക്കുന്നു.നമ്മൾ വ്യക്തിശുചിത്വം പാലിക്കുന്നു പക്ഷേ പരിസര ശുചിത്വം പാലിക്കുന്നുണ്ടോ? ഇല്ല .ഉപയോഗശൂന്യമായ എല്ലാം നാം ഭൂമിയിലേക്ക് തന്നെ വലിച്ചെറിയുന്നു. അനന്തര ഫലമായി ഭൂമി നശിക്കുന്നു.ഇത് സഹിക്കാനാവാത്ത പ്രകൃതി തന്നെ മനുഷ്യനെ തിരിച്ചറിവിന്റെ പാഠം പഠിപ്പിക്കുകയാണ്.ഇതിൽ നിന്നുകൊണ്ടുതന്നെ ഇനിയുള്ള തലമുറ പ്രകൃതിയുടെ ശക്തി തിരിച്ചറിയും എന്ന് നമുക്ക് ആശിക്കാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |