ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ഇന്ന് നാം അഭിമുഖീകരിക്കുന്ന വളരെ വലിയ ഒന്നാണ് ആരോഗ്യം.ഒരു ചൊല്ലുണ്ടല്ലോ ആരോഗ്യം സമ്പത്ത് എന്ന്. ആ ചൊല്ല് എന്നും നമ്മുടെ നിത്യജീവിതത്തിൽ കൊണ്ടു വരേണ്ട ഒന്നാണ് .ആരോഗ്യം ഉണ്ടായാൽ നമുക്ക് ഏത് രോഗത്തെയും പ്രതിരോധിക്കാം എന്നത് നാം മനസ്സിലാക്കിയേ തീരൂ. ഈ ഭൂമിയിൽ സർവ്വ ചരാചരങ്ങൾക്കും ദൈവം ആരോഗ്യം നൽകിയിട്ടുണ്ട്. അത് നമ്മൾ നല്ലതുപോലെ ഉപയോഗിക്കണം. ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും വളരെ പ്രധാനമാണ് ഭക്ഷണവും ചിട്ടയായ ഭക്ഷണ ശീലവും. ഭക്ഷണത്തിൽ ഉണ്ടാവുന്ന, ഭക്ഷണശീലങ്ങളിൽ ഉണ്ടാക്കുന്ന അപര്യാപ്തതയും ആരോഗ്യം നശിപ്പിക്കും എന്ന് മാത്രമല്ല അസുഖങ്ങൾ വരുത്തുകയും ചെയ്യും .

ചിട്ടയായ ഭക്ഷണശീലങ്ങളും വ്യായാമവും ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നൽകും .കൂടാതെ അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യും . പച്ചക്കറികൾ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക . അത് പ്രതിരോധശേഷിയും ആരോഗ്യവും നൽകുന്നു .ഇന്നു പല രോഗങ്ങളെയും പ്രതിരോധിക്കാൻ ജലത്തിന് സാധിക്കും. എന്നാൽ ഈ കാലഘട്ടത്തിൽ രോഗങ്ങൾ കൂടുതൽ തോതിൽ വർദ്ധിച്ചു വരി കയാണ്. ഈ കാലഘട്ടത്തിൽ നമുക്ക് കാണാൻ കഴിയുന്നത് ജങ്ക് ഫുഡ് മാത്രം കഴിച്ചു വളരുന്ന മനുഷ്യരെയാണ്. ഇതുപോലെയുള്ള ഭക്ഷണരീതികൾ നമ്മൾ ഓരോരുത്തരെയും രോഗങ്ങൾക്ക് വിട്ടു കൊടുക്കുകയാണ് എന്ന കാര്യം നാം ഓരോരുത്തരും തിരിച്ചറിയുന്നില്ല.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ് .പണ്ട് കാല ത്ത് രോഗം വളരെ കുറവാണ്. കാരണം അവർ കഴിച്ചിരുന്നത് പഴങ്കഞ്ഞിയും ചമ്മന്തി പോലുള്ള ഭക്ഷണങ്ങളാണ്. അത് അവരുടെ ആരോഗ്യം വളരെയധികം വർധിപ്പിക്കുകയും രോഗപ്രതിരോധശേഷി നൽകുകയും ചെയ്തു. നമ്മളെക്കാൾ രോഗ പ്രതി രോധശേഷി കൂടുതൽ പണ്ട് കാലത്തെ ഭക്ഷണ ശീലവുമായി മുന്നോട്ടുപോകുന്നവർക്കാണ്. ഇന്ന് ആൾക്കാർക്ക് പേടിച്ചു ഭയത്തോടെ വീട്ടിൽ നിൽക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്. കൊറോണ എന്ന മാരക വൈറസ് ലോകം മുഴുവൻ കീഴടക്കി കഴിഞ്ഞു. ലക്ഷത്തോളം പേരുടെ ജീവനാണ് ദിനംപ്രതി നഷ്ടപ്പെടുന്നത് .ഈ പ്രതിസന്ധി അതിജീവിക്കണമെങ്കിൽ നമ്മുടെ ആരോഗ്യത്തെ രോഗങ്ങൾ വരാതെ സംരക്ഷിക്കുക എന്നത് മാത്രമാണ് ഏക മരുന്ന്. പ്രതിസന്ധി ഒത്തൊരുമിച്ച് മറികടക്കാം "സാമൂഹിക അകലം മാനസിക ഒരുമ" എന്നത് ഒരു ജീവിത മുദ്രയായി കണക്കാക്കാം. ഈ എല്ലാ പ്രതിസന്ധിയെയും പ്രതിരോധിക്കാം അതിജീവിക്കാം.

നേഹ കെ കെ
8 H ജി എച്ച് എസ് എസ് കണ്ണാടിപ്പറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം