ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ സൗഹൃദം നിറ‍‍ഞ്ഞ സമ്പാദ്യം

സൗഹൃദം നിറ‍‍ഞ്ഞ സമ്പാദ്യം

ഒരു ഗ്രാമത്തിലെ രണ്ടു പാൽക്കച്ചവടക്കാരാണ് രാഘവനും കുമാരനും.ഇരുവരും വളരെയധികം മത്സരബുദ്ധിയോടെയാണ് പാൽ വിറ്റിരുന്നത്.രണ്ടുപേരും ശത്രുക്കളുമായിരുന്നു.ഒരു ദിവസം കുമാരന്റെ ഒരു പശുവിന് ചെറിയൊരു രോഗം ബാധിച്ചതിനാൽ അത് മരിച്ചുപോയി,ബാക്കിയുള്ളത് മൂന്ന് പശുക്കൾ മാത്രം.അതുകൊണ്ട് പാൽക്കച്ചവടത്തിൽ ചെറുതായി നഷ്ടം സംഭവിച്ചു.ഒടുവിൽ തന്റെ ശത്രുവായ രാഘവന്റെ പശുക്കളിൽ നിന്ന് പാൽ ശേഖരിക്കാൻ തുടങ്ങി.രാഘവൻ എവിടേയും തോറ്റുപോയിരുന്നില്ല. കുമാരന് ഈ കള്ളത്തരം ഏറെ നാൾ ഈ കള്ളത്തരം നീണ്ടുപോകില്ല എന്ന് മനസ്സിലായതോടെ താൻ ദിവസേന പാൽ കൊടുക്കുന്ന ഗ്രാമവാസികളുടെ എണ്ണം കുറയ്ക്കുകയായി.ഇത് കണ്ട രാഘവൻ കുമാരനെ വിളിക്കുകയും ‍‍ഞങ്ങൾക്ക് നല്ല സുഹൃത്തുക്കളായി ഒരുമിച്ച് പാൽ വിൽക്കാമെന്ന് പറയുകയും കുമാരൻ അത് സമ്മതിക്കുുകയും ചെയ്തു .അങ്ങനെ രണ്ടു പേരും ഒരുമിച്ച് പാൽ വിറ്റഴിക്കുകയും വ്ൽപ്പനയിൽ കൂടുതൽ മികവ് വരുത്തുകയും ചെയ്തു. ഇരുവരുടെയും ദൃഢമായ സുഹൃദ്ബന്ധം മൂലമാണ് പാൽക്കച്ചവടം മെച്ചപ്പെട്ടതെന്നും ഏറ്റവും വലിയ സമ്പാദ്യം സൗഹൃദമാണെന്ന് ഇരുവർക്കും മനസ്സിലായി.അങ്ങനെ വർഷങ്ങൾക്ക് ശേഷം കുമാരനും രാഘവനും ആ ഗ്രാമത്തിലെ സമ്പന്നരായിമാറി.

അനന്യ.എൻ
10 A ജി.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - കഥ