സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക‍ുട്ടികള‍ുടെ ശാരീരികവ‍ും മാനസികവ‍ുമായ വികാസത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. കായിക വിനോദങ്ങൾ മനസ്സിന‍ും ശരീരത്തിന‍ും ഉന്മേഷവ‍ും ആനന്ദവ‍ും പ്രദാനം ചെയ്യ‍ുന്ന‍ു.കായിക വിദ്യഭ്യാസത്തിന് പാഠ്യ-പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങളിൽ മികവ‍ുണ്ടാക്ക‍ുവാൻ കഴിയ‍ുന്ന‍ു. ക‍ുട്ടികളിൽ ശരീര ഘടനയിൽ വര‍ുന്ന വൈകല്യങ്ങളെ ഒര‍ു പരിധി വരെ മാറ്റിയെട‍ുക്ക‍ുവാൻ കായിക പരിശീലനത്തിന് കഴിയ‍ും.

ഫാസ്റ്റ് ട്രാക്ക് - കായിക വിദ്യാഭ്യാസ പ്രോജക്ട്

കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ നടപ്പിലാക്കിയ സ്മാർട്ട് ട്രാക്ക് എന്ന കായിക പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ ക‍ുട്ടികൾക്ക‍ും മാതാപിതാക്കൾക്ക‍ും ക‍ുട‍ുംബാംഗങ്ങൾക്ക‍ും ഒരേ പോലെ പ്രയോജനം ലഭിക്ക‍ുകയ‍ും വളരെ വിജയകരമായി പ‍ൂർത്തീകരിക്ക‍ുവാന‍ും കഴിഞ്ഞ‍ു.On line സംവിധാനം വഴി കായികാധ്യാപികയ‍ുടെ നേത‍ൃത്വത്തിൽ കോവിഡ് കാലത്ത് ക‍ുട്ടികൾക്ക് വീട്ടിലിര‍ുന്ന് കായികാഭ്യാസങ്ങൾ ചെയ്യ‍ുവാൻ ഈ പ്രോജക്ട് വഴി കഴിഞ്ഞ‍ു. അടച്ചിടൽ സമ‍ൂഹത്തില‍ുയർത്തിയ അലസത എന്ന സാമ‍ൂഹ്യ പ്രശ്നത്തെ മറികടക്കാൻ സ്മാർട്ട് ട്രാക്ക് എന്ന പ്രോജക്ടില‍ൂടെ സാധിച്ചിട്ട‍ുണ്ട്.

2020 – 2021 അധ്യയന വർഷത്തിൽ 5 മ‍ുതൽ 9‍ വരെയ‍ുള്ള ക്ലാസ്സ‍ുകളിലെ 23 ഡിവിഷനിലെ 845 വിദ്യാർത്ഥികൾ അധ്യാപകര‍ുടെ മേൽനോട്ടത്തിൽ ക്ലാസ് തല പ്രോജക്ട‍ുകളിൽ പങ്കാളികളാക‍ുന്ന‍ു. 7D‍ ക്ലാസ്സിലെ പ്രോജക്ടാണ് Smart Track. മ‍ുഴ‍ുവൻ ക‍ുട്ടികളേയ‍ും കായിക താരങ്ങളാക്ക‍ുക എന്നതാണ് ഈ പ്രോജക്ട് കൊണ്ട് ഉദ്ദേശിക്ക‍ുന്നത്.2021 ജന‍ുവരി 26 ആലപ്പ‍ുഴ ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് പി.ജെ.ജോസഫ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത‍ു.ക്ലാസ് അധ്യാപിക എസ്.ടി.ഗീത‍‍യ‍ും, കായികാധ്യാപിക പി.ഉഷയ‍ും പ്രോജക്ട് പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകി. പ‍ുതിയ അധ്യയനവർഷത്തിൽ ക്ലാസ്സ് അധ്യാപിക എ.അനീഷ പ്രോജ്ക്ടിന് നേത‍ൃത്വം വഹിക്ക‍ുന്ന‍ു. Lock down കാലത്ത് വീടിന്റെ അതിരിന‍ുള്ളിൽ ഒര‍ുതരത്തില‍ുമ‍ുള്ള കായിക പ്രവർത്തനങ്ങൾക്ക‍ും സാധ്യതയില്ലാതെ, ക‍ുട്ടികൾ അലസരായി മാറാതിരിക്കാന‍ും കായിക പരിശീലനത്തില‍ൂടെ അവരെ ഊർജ്ജസ്വലര‍ും ആക്ക‍ുന്നതിന‍ുമാണ് മ‍ുഖ്യമായ‍ും ഈ പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.ദിവസവ‍ും രാവിലെ ഒര‍ു മണിക്ക‍ൂർ ഓൺലൈൻ സംവിധാനത്തില‍ൂടെ ക‍ുട്ടികൾക്ക് കായിക പരിശീലനം നൽക‍ുന്ന‍ു. താല്പര്യമ‍ുള്ള ക‍ുട‍ുംബാംഗങ്ങൾക്ക‍ും ഈ പ്രവർത്തനങ്ങളിൽ പങ്കാളിയാകാവ‍ുന്നതിന് അവസരം ഉണ്ട്. ഓരോ ക‍ുട്ടിയ‍ും കായിക പരിശീലകരായി മാറ്റ‍ുന്നതിന് ഈ പദ്ധതി ഉപകാരപ്പെട‍ുമെന്ന് കര‍ുതപ്പെട‍ുന്ന‍ു.ഓരോ ദിവസവ‍ും പ്രഭാതത്തിൽ 1000 ത്തോളം ക‍ുട്ടികളാണ് ഈ പദ്ധതിയ‍ുടെ ഭാഗമായി കായിക പരിശീലനത്തിൽ ഏർപ്പെട‍ുന്നത്. എസ്.എം.സി അംഗങ്ങൾ, 10 അംഗ പ്രാതിനിധ്യ സഭാംഗങ്ങൾ എന്നിവര‍ും പരിശീലനത്തിൽ പങ്കെട‍ുത്ത് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകിവര‍ുന്ന‍ു.

 
കായികാധ്യാപിക ഉഷ.പി. ഓൺലൈൻ സംവിധാനങ്ങളില‍ൂടെ ക‍ുട്ടികൾക്ക് കായികപരിശീലനം നൽക‍ുന്ന‍ു
 
District Sepak Takraw Championship Third Place