സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മന‍ുഷ്യന്റെ യാത്രകൾക്ക് മന‍ുഷ്യചരിത്രത്തോളം തന്നെ പഴക്കമ‍ുണ്ട്. അത‍ുകൊണ്ട് തന്നെ ചക്രങ്ങള‍ുടെ കണ്ട‍ുപിട‍ുത്തം വിപ്ലവകരമായ ഒര‍ു കണ്ട‍ുപിട‍ുത്തമായി നരവംശശാസ്ത്രം അടയാളപ്പെട‍ുത്ത‍ുന്ന‍ു. മ‍ൃഗങ്ങളെ ഉപയോഗിച്ച‍ും വെള്ളത്തില‍ൂടേയ‍ും യാത്രകള‍ുടെ ചരിത്രം ന‍ടന്ന‍ുകയറി.ആകാശത്തില‍ൂടെ‍യ‍ുള്ള മന‍ുഷ്യസഞ്ചാരത്തിന് കാലങ്ങളേറെ കാത്തിരിക്കേണ്ടി വന്നെങ്കില‍ും വാല്മീകി രാമായണത്തിലെ പ‍ുഷ്പകവിമാനം ഇന്ന‍ും നമ‍ുക്ക് ഒര‍ു വിസ്മയമായി അന‍ുഭവപ്പെട‍ുന്ന‍ു.ബൈബിളിലെ പ‍ുറപ്പാട് പ‍ുസ്തകം രേഖപ്പെട‍ുത്തിയിരിക്ക‍ുന്ന യിസ്രായേൽ ജനത്തിന്റെ കനാൻ ദേശത്തേയ്ക്ക‍ുള്ള യാത്ര ചരിത്രത്തിലെ ഏറ്റവ‍ും വലിയ യാത്രകളിലൊന്നായി ഓർമ്മിക്കപ്പെട‍ുന്ന‍ു.ദേശങ്ങള‍ും രാജ്യങ്ങള‍ും ഭ‍ൂഖണ്ഡങ്ങള‍ും കടന്ന് ഇന്ന് ഗോളാന്തര യാത്രകൾ വരെ മന‍ുഷ്യചരിത്രം എത്തിനിൽക്ക‍ുന്ന‍ു. ട‍ൂറിസം ഇന്ന് ലോകത്തിലെ ഏറ്റവ‍ും വലിയ വ്യവസായ സാധ്യതയായി മാറിയിരിക്ക‍ുന്ന‍ു. ഓരോ യാത്രയ‍ും ഓരോ അന‍ുഭവമായി മാറ‍ുന്ന‍ു. ഇന്നലകളിലെ ചില യാത്രകളിലേയ്‍ക്ക്

പരിസ്ഥിതി സംരക്ഷകപ്രവർത്തകന‍ും ജൈവ കർഷകന‍ുമായ കെ.വി.ദയാലിന്റെ വീട്ടിലേയ്ക്ക് ക‍ുട്ടികൾ നടത്തിയ ഫീൽഡ് ട്രിപ്പ്
സ്‍ക്ക‍ൂൾ ബസ്സിൽ ഒര‍ു ഉല്ലാസയാത്ര
സ്‍ക്ക‍ൂൾ ജീവിതത്തിലെ അവിസ്മരണീയമായ ഒര‍ു യാത്രയ‍ുടെ ഓർമ്മ
പച്ചപ്പിന്റെ നിറവിലേയ്ക്ക് ഒര‍ു യാത്ര