മങ്ങുന്ന ഭംഗികൾ
എന്റെ ബാല്യത്തിന്റെ ഓർമ്മകളിൽ
ഓർക്കുന്നു ഞാനാ കുളിരരുവി
തണൽ വിരിക്കുന്ന വൻവൃക്ഷങ്ങളും
ഇന്നില്ലാവൃക്ഷവും ആ തണലും
കളകളം പാടുന്നോരരുവികളും
ഇന്നു ഞാൻ കിളിവാതിലിൽ ചാരിനിൽക്കുമ്പോൾ
തഴുകുന്ന കാറ്റിനും വിഷ ഗന്ധമായ്.
കുളിരിനായാമഴ ഒന്നു നനയുമ്പോൾ
വിഷമാണ് പെയ്യുന്നതെന്നോർക്ക നീ
ആരാണിതിനെല്ലാം കാരണക്കാർ
ഞാനാണ് നീയാണ് നമ്മളാണ്
നാമിന്നു ചെയ്യുമീ ദുഷ്‍പ്രവർത്തി
ആത്മഹത്യയ്‍ക്ക് സമാനമല്ലോ
കൊല്ലപ്പെടുന്നൊരീ പുഴകളെല്ലാം
ഇന്നു ഞാൻ നാളെ നീ എന്നു ചൊൽവൂ
അതുകൊണ്ടിനിയിതാ സമയമായി
ഒന്നിച്ചു കൈകോർത്ത് രക്ഷനേടാൻ
അമ്മയാം പ്രകൃതിയെ സംരക്ഷിച്ച്
ജീവിച്ചിടാമിനി സൗഖ്യമായി