ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/കോവിഡ്

കോവിഡ്

കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ മാറ്റിമറിച്ചു. മനുഷ്യനെ ഒരു പോലെ മാസ്കും ,ഗ്ലൗസും ധരിപ്പിച്ചു. 2018 ൽ പ്രളയം വന്നതുപോലെ കൊറോണ മനുഷ്യനെ ഒഴുക്കി കൊണ്ടു പോയി. അതോടെ ജാതി , മതം , വലിയവനെന്നോ , ചെറിയവനെന്നോ , കൃഷ്ണനൊ , ക്രിസ്തുവോ , അള്ളാഹുവോ ഒന്നും തന്നെ ഇല്ലാതെയായി. മനുഷ്യനെ മാറ്റിയെടുക്കുകയാണ് കൊറോണയും പ്രപഞ്ചദുരന്തങ്ങളും. ലോക്ഡൗൺ കാരണം വീട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിറയെ പച്ചക്കറികളും പൂച്ചെടികളും ഫലംവൃക്ഷങ്ങളും നട്ടുവളർത്തുന്നുണ്ട് .

ഈ കൊറോണ കാലത്ത് ചെടികൾ നട്ടുപിടുപ്പിച്ചാൽ നമുക്ക് ഏറെ പ്രയോജനങ്ങളുണ്ട്. നമുക്ക് നമ്മുടെ വീട്ടിലെ ശുദ്ധമായ പച്ചക്കറി കഴിക്കാം , നമ്മൾ നട്ടുവളർത്തുന്ന ചെടിയിൽ പൂവോ കായോ പിടിക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നമുക്ക് അനുഭവിക്കാം . പച്ചക്കറി വാങ്ങുന്നതിനായി റോഡിലിറങ്ങി നടക്കാതിരിക്കാം. നമ്മുടെ ഈ സമയം പ്രകൃതിയുമായി ചിലവഴിക്കാൻ ശ്രമിക്കൂ .

       സാമൂഹിക അകലം പാലിക്കാം.സുരക്ഷിതരായിരിക്കാം ....
അനഘ ബി എസ്
8 A ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം