ഗവ. ഹൈസ്കൂൾ നൊച്ചിമ/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ മഹാമാരി

ലോകത്തെ വിഴുങ്ങിയ മഹാമാരി

എന്റെ പേര് അഹമ്മദ് യാസിൻ ഗവ ഹൈസ്കൂൾ നൊച്ചിമയിൽ നാലാം ക്സാസ്സിൽ പഠിക്കുന്നു.അതേ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അലിയത്തിയും എനിക്കുണ്ട്.ഞങ്ങൾക്ക് മാർച്ച് നാലാം തീയതി പരീക്ഷ ആരംഭിച്ചു. അങ്ങനെ മൂന്ന് പരീക്ഷകൾ തുടർച്ചയായി നടത്തി. അടുത്ത പരീക്ഷ മാർച്ച് പതിമൂന്നാം തീയതിയായിരുന്നു. എന്നാൽ പരീക്ഷ നടത്താൻ ഗവൺമെന്റിന് കഴിഞ്ഞില്ല.കാരണം കൊറോണ ഇവിടെ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്.പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെയുള്ള പരീക്ഷകൾ മാറ്റിവക്കേണ്ടി വന്നു. ബാക്കിയുള്ളവർക്ക് പരീക്ഷയുണ്ടായിരുന്നു. എന്നാൽ വിദേശത്തു നിന്നു വന്നവരിൽ മിക്കവാർക്കും കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു. അതിനെ തുടർന്ന് കേരളത്തിന്റെ അവസ്ഥ വളരെ മോശമായി. അങ്ങനെ ബാക്കിയുള്ള കുട്ടികളുടെയും കോളേജുകലിലെ പരീക്ഷകളും മാറ്റി വച്ചു. അത് കഴിഞ്ഞ് ഇറ്റലിയിൽ നിന്നും ഗൾഫിൽ നിന്നും വന്നവരും ഗവൺമെന്റ് നിർദ്ദേശ്ശങ്ങൾ പാലിക്കാതെ ചുറ്റി കറങ്ങിനടന്നു ഒരുപാട് പേരിലേക്ക് രോഗം എത്തിച്ചു. എന്തിനു പറയാൻ ആദ്യം അവധി കിട്ടിയപ്പോൾ സന്തോഷിച്ചുവെങ്കലും പീന്നീടു ഇത്തരത്തിലൊരു അവസ്ഥയിലേക്ക് പോകുമെന്ന് ഞാൻ വിചാരിച്ചില്ല. ഇപ്പോൾ ജയിലിലിട്ടതിനേക്കാളും കഷ്ടമാണ് എന്റെ അവസ്ഥ.ഒന്ന് കുളിക്കനോ കൂട്ടുകാരെ കാണാനോ എന്റെ സിറ്റിയിലേക്കൊന്ന് ഇറങ്ങാനോ സാധികാത്ത അവസ്ഥ. ടി വി കണ്ട് മടുത്തു. അവധിയൊന്ന് ആഘോഷിക്കാനോ ഉല്ലസ്ക്കുവാനോ കഴിയാത്ത അവസ്ഥ. ഞങ്ങൾ എല്ലാ അവധിക്കും ഉപ്പയുടെയും ഉമ്മയുടെ നാട്ടിലും പോകുന്ന പതിവുണ്ടായിരുന്നു.പക്ഷേ അതിനും കഴിയുന്നില്ല. എന്തൊരവസ്ഥയാണിത്. ഇതിൽ നിന്നും മോചനം കിട്ടാൻ നാം തന്നെ പരിശ്രമിക്കണം.നാം എല്ലാവരും ഗവൺമെന്റും ആരോഗ്യവകുപ്പും പറയുന്നതനുസരിക്കണം. അത് നമ്മുടെ നൻമക്കാണന്ന് അവർ പറയുന്നതെന്ന് മനസ്സിലാക്കണം. കൂടാതെ അവർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടും നാം അനുഭവിക്കുന്നില്ല. പോലീസുകാരും ആരോഗ്യ വകുപ്പും എന്തല്ലാം ത്യാഗങ്ങളാണ് നാം ഓരോരുത്തർക്കും വേണ്ടി സഹിക്കുന്നത്. അവരിൽ പലവരും അവരുടെ കുഞ്ഞുങ്ങളെ വല്ലപ്പോഴുമാണ് കാണുന്നത് .രാപകൽ വിത്യാസമില്ലാതെ ഊണും ഉറക്കവും കൃത്യമായി നിർവഹിക്കാൻ പോലുമാവാതെ അവർ കഷ്ടപ്പെടുന്നു. അവരെക്കുറിച്ചു നാം ചിന്തിക്കണം. അവർ പറയുന്നത് തമാശയായി എടുക്കരുത് .ലോകം നമ്മുടെ കേരളത്തെ വാഴ്ത്തുന്നു .ലോക മാധ്യമങ്ങളിൽ വിവിധ രാജ്യങ്ങളിലെ പാർലമെന്റുുകളിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധം അദ്‌ഭുദമാകുന്നു. ഡോളറുകൾ നൽകി ചികിൽത്സാ തേടുന്നയിടങ്ങളിൽ നൽകാത്ത മികച്ച ഭക്ഷണം ഐസൊലേഷനിലെ രോഗികൾക്കുപോലും നൽകുന്നു .രോഗിയെ അന്വേഷിച്ചു ചെന്ന് ചിക്സിക്കുന്നു .പൗരന്മാരുടെ ആരോഗ്യത്തിൽ അവരെക്കാളും താല്പര്യം സർക്കാർ കാണിക്കുന്നു .സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾക്കു പോലും നല്കാൻ കഴിയാത്ത ചികിത്സ സൗകര്യം തികച്ചും സൗജന്യമായി എല്ലാ രോഗികൾക്കും നൽകുന്നു. രോഗി പോയ ഇടങ്ങളിൽ രോഗിയുടെ നിഴൽ സഞ്ചരിച്ച ഇടങ്ങളിൽ പിന്നാലെ ഓടി ചെന്ന് കൊറോണയുടെ വിഷാംശത്തെ തേടി പോയി തളക്കുകയാണ്. രോഗ വ്യാപന സാധ്യതതളെ മനുഷ്യന് സാധ്യമാകുന്ന എല്ലാ കഴിവുകളും ഉപയോഗിച്ചു രോഗികളെ സംരംക്ഷിച്ച് രോഗത്തെ പ്രതിരോധിക്കുകയാണ് നാം .നമ്മൾ സത്യത്തിൽ ഒരു കേരളീയനായതിൽ അഭിമാനം തോന്നുന്ന സമയമാണിത് .പ്രളയം വന്നപ്പോഴും നമ്മുടെ ഐക്യത്തെ ലോകത്തിനു കാണിച്ചു കോടുത്തവരാണ് നമ്മൾ .ജാതിമതഭേദമന്യേ ദുരന്തത്തിനെതിരെ ഒറ്റ കെട്ടായി ഒരുമിച്ചു പ്രവർത്തിക്കുന്നവരാണ് നാം ഇപ്പോൾ ജനങ്ങൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടു പണം ഇല്ലാത്തതാണ് ആർക്കും ജോലിയില്ലാത്ത അവസ്ഥ. Page3 വാടകയ്ക്ക് താമസിക്കുന്നവരുടേയും കൂലിപ്പണിക്കാരുടേയും സ്ഥിതി ഇതിലും കഷ്ടമാണ്.പണിക്ക്പോകാൻ കഴിയാതെ നിത്യചിലവിൻെറ കാര്യങ്ങൾ പോലും മുന്നോട്ട് കൊണ്ടു പോകാൻ പറ്റാത്തവർ നമ്മുടെ അയൽപ്പക്കത്തും നാട്ടിലുമുണ്ട്.ലോക് ഡൗണിൽ ഏറെ ബുദ്ധിമുട്ട് ഇവർ അനുഭവിക്കുന്നുണ്ട്.കൃഷിക്കാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്. അവർക്ക് വിളവെടുക്കാനോ,വിളവെടുത്തവ വിറ്റഴിക്കാനോ സാധിക്കുന്നില്ല. വായ്പ എടുത്ത് ഏക്കർ കണക്കിന് കൃഷി ചെയ്ത അവരുടെ സ്ഥിതി ദയനീയമാണ്. നമ്മുടെ സംസ്ഥാനത്ത് കാസർകോടിൻെറ സ്ഥിതിയായിരുന്നു എറ്റവും ഗുരുതരം.സംസ്ഥാനത്ത് അദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്കാസർകോട് ജില്ലയിലാണ്.കാസർകോട് ജില്ലക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കർണ്ണാടകയെയാണ്. കർണ്ണാടക സർക്കാർ കേരള- കർണ്ണാടക അതിർത്തി അടച്ച തിനാൽ ചികിത്സയ്ക്കായി ഇവർ വളരെയധികം ബുദ്ധിമുട്ടി.നമ്മുടെ ആംബുലൻസുകളും മറ്റും കടത്തിവിടാത്തതിനാൽ മരണങ്ങൾ വരെ സംഭവിച്ചു.എന്തൊരു അവസ്ഥയാണ് അവർ നേരിടുന്നത്. ഇറ്റലിയിലേയും സ്പെയിനിലേയും മറ്റും അവസ്ഥ ഭീകരമാണ്. ഓരോ മിനിറ്റിലും നിരവധി ആളുകളാണ് മരിച്ചു കൊണ്ടിരിക്കുന്നത്. പ്രായമായവർക്ക് രോഗം വന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്. മരണപ്പെട്ടാൽ ഉറ്റവർക്ക് ഒന്ന് കാണാൻ പോലും അവസരം ലഭിക്കുന്നില്ല. ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി പേരാണ് അമേരിക്കയിലും ചൈനയിലുമെല്ലാം മരണത്തിന് കീഴടങ്ങിയത്. Page4 നമ്മുക്ക് ചെയ്യാൻ കഴിയുന്ന കാര്യം എന്തെന്നാൽ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ്. രോഗം വരാതെ പരമാവധി സൂക്ഷിക്കുക. ലോക് ഡൗൺ മെയ് 3 വരെ വീണ്ടും നീട്ടി.ഇത് അനിവാര്യവുമാണ്.എന്നാൽ നിത്യവേതനക്കാരുടെ അവസ്ഥ ദുരിതം തന്നെയാണ് . ജനങ്ങൾക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ലോകമെമ്പാടും ഇത് തന്നെയാണ് അവസ്ഥ. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.അത് ഒരു ഭീതി തന്നെയാണ് എൻെറ വീട്ടിലുള്ളവർ ആരും തന്നെ അനാവശ്യമായി പുറത്തിറങ്ങുന്നില്ല. രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ മാത്രമാണ് എൻെറ ഉപ്പ കടയിൽ തന്നെ ഒന്നു പോകുന്നത്.പെട്ടെന്ന് തന്നെ തിരിച്ച് വരികയും ചെയ്യും. ‍ഞങ്ങളുടെ വീടിന് മുകളിൽ പട്ടം പറത്തിയും മുറ്റത്ത് വിത്തുകൾ പാകിയും ഓരോ ദിവസവും തള്ളി നീക്കുന്നു. വീട്ടിലെ പറമ്പിൽ നിന്ന് ലഭുക്കുന്ന ചീരയും,മുരിങ്ങയിലയും ചേമ്പുമൊക്കെത്തന്നെയാണ് ഞങ്ങളുടെ ഓരോ ദിവസത്തേയും കറികൾ.കൂടാതെ ഇപ്പോൾ ഞങ്ങൾക്ക് പ‍‍ഞ്ചായത്തിൽ നിന്നും വെണ്ടയുടേയും പയറിൻേയും വിത്തുകൾ ലഭിച്ചിട്ടുണ്ട്. അതും ഞങ്ങൾ പാകുന്നുണ്ട്. ഇതുപോലെ ഓരോരുത്തുരും അവരവരുടെ വീടുകളിൽ കൃഷി ചെയ്താൽ നമ്മുടെ വീട്ടിലേക്കുള്ള പച്ചക്കറികൾ ഉണ്ടാക്കാം. വരും കാലങ്ങളിൽ അത് ഉപകാരപ്പടും. ഇത് പോലെയുള്ള പ്രതിസന്ധികളിൽ നമ്മുക്ക് പട്ടിണി കിടക്കേണ്ടി വരില്ല.സ്ഥലമില്ലാത്തവർ ചാക്കിലോ ഗ്രോബാഗിലോ വിത്തുകൾ നടുക.നമ്മുടെ ആവശ്യത്തിനു കിട്ടും.ഇപ്പോൾ എല്ലാവരും വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് ഇങ്ങനെയുള്ല നല്ല കാര്യങ്ങൾ ചെയ്യണം. അത് നാളേക്ക് നന്മ ചെയ്യും.ഞാനും എന്റെ വീട്ടുകോരും പ്രാവർത്തികമാക്കുന്നുണ്ട്. അങ്ങനെ എല്ലാവരും ചെയ്താൽ നമ്മുടെ നാട് സ്വയം പര്യാപ്തതയിൽ എത്തും.നമുക്ക് ഒരുമിച്ച് മുന്നേറാം. കൊറോണയെന്ന മഹാവ്യാധിയിൽ നിന്നും മുക്തി നേടാം.എല്ലാവർക്കും വേണ്ടി നാളത്തെ നന്മക്കായി പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

അഹമ്മദ് യാസീൻ
4A ഗവ ഹൈസ്കൂൾ നൊച്ചിമ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം