ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
പണ്ടുകാലത്ത് ജനങ്ങൾക്കും ജീവജാലങ്ങൾക്കും സുരക്ഷിതമായി വസിക്കാനും പരസ്പരം സ്നേഹിക്കാനും സ്വാതന്ത്ര്യമുള്ള കാലമായിരുന്നു. അന്നത്തെ ജനങ്ങൾ പ്രകൃതിയെ സ്നേഹിച്ചിരുന്നു. ഭൂമിയെ മലിനമാക്കാതെ സംരക്ഷിച്ചിരുന്നു. എന്നാൽ ഇന്നത്തെ ജനങ്ങൾ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. കാടുകൾ വെട്ടിത്തളിക്കുന്നു. വൃക്ഷങ്ങൾ വെട്ടുന്നു. ജലസ്രോതസ്സുകൾ നികത്തി വലിയ കെട്ടിടങ്ങൾ പണിയുന്നു. ജലാശയങ്ങൾ മലിനമാക്കന്നു. മനുഷ്യൻ പ്രകൃതിയെ ക്രൂരമായി ചൂഷണം ചെയ്യുന്നു. ഇതിന്റെ ഫലമായി ലോകത്ത് എന്തൊക്കെ ദുരന്തങ്ങൾ വന്നു. അതുമല്ല എത്ര മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. 2018ൽ ലോകത്തെ നടുക്കിയെ മഹാപ്രളയം വന്നു. 2020ൽ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി വന്നു. എത്ര ദുരന്തം വന്നാലും മനുഷ്യൻ പാഠം പഠിക്കുന്നില്ല. എങ്കിലും കൊറോണ എന്ന വ്യാധി തീരുമ്പോഴെങ്കിലും സ്വയം ചിന്തിക്കുവാനും പ്രകൃതിയെ രക്ഷിക്കാനും ഉതകുന്ന ചിന്ത മനുഷ്യരിൽ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |