Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

2025-28 വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള അഭിരുചി പരീക്ഷ ജൂൺ 25ന് ഐ.ടി ലാബിൽ വെച്ച് നടന്നു. പരീക്ഷക്കായി 188 വിദ്യാർത്ഥികൾ റജിസ്റ്റർ ചെയ്തവരിൽ 168 വിദ്യാർത്ഥികൾ പരീക്ഷ അറ്റന്റ് ചെയ്തു. പുതിയതായി ചാർജ്ജ് എടുത്ത കൈറ്റ് മാസ്റ്റർ കെ.കെ.വിജീഷ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് പി.പി.പ്രജിത ടീച്ചർ എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.

പരിസ്ഥിതിദിനം 2025

മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം വിപുലമായി കൊണ്ടാടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന മുഖ്യാതിഥിയായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന, പ്രിൻസിപ്പാൾ ശ്രീ. ടി.കെ.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. പരിസ്ഥിതി ക്ലബ്ബ് 'ഒപ്പുമരം' ഒരുക്കി. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.

പ്രവേശനോത്സവം - 2025 - 26

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.സുനിൽ മുതുവന അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ. ടി.കെ.രാജീവ് കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.അനീഷ്.കെ.പി, സീനിയർ അസിസ്റ്റന്റ് ശ്രീമതി. മിനി.എ.കെ, സ്റ്റാഫ് സെക്രട്ടറി ഡോ. എം.ഷിംജിത്ത് എന്നിവർ ആശംസ അർപ്പിച്ചു പ്രധാനാധ്യാപകൻ ശ്രീ. രാജീവൻ വളപ്പിൽകുനി സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ. ബ്രിജേഷ്.വി.പി നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി