അഹന്ത


പ്രപഞ്ചമെൻ കൈക്കുള്ളിലെ
ന്നഹന്തയോടെ
പണിതു നിൻ സാമ്രാജ്യം
മണ്ണിലും വിണ്ണിലും ചക്രവാളത്തിന്നപ്പുറത്തും .
കാര്യമില്ലിന്നു നീ അലറിയിട്ടും
കാര്യമില്ലിന്നു നീ
കരഞ്ഞെന്നാലും
വായു കടക്കാമുറിയിൽ നിന്നൊന്നു നീ
ഇറങ്ങി നോക്കൂ മുറ്റത്താരുമില്ല.
മണ്ണില്ല മണ്ണറിവൊട്ടുമില്ല
പൂവില്ല പൂക്കാലമൊട്ടുമില്ല
തോടില്ല
തോട്ടിലാമീനുമില്ല
വയലില്ല
വയലിൻ്റെ മക്കളില്ല
മരമില്ല നൽകുമാ തണലുമില്ല
കണ്ണും കണ്ണടയുമുണ്ട് കൈയ്യിൽ
കാണേണ്ട കാഴ്ചയോ
ഇല്ലതാനും
കാണാം നിനക്ക് നിൻ
മുന്നിലായി
ആടിത്തിമിർക്കുമാ കൊറോണയെ
വാതിലുകൾ പൂട്ടി
കരുതലിൽ കാവലിൽ
അകലത്തിലിരിപ്പു മാനവരെല്ലാം
ഒറ്റയ്ക്കാണെന്ന തോന്നൽ വേണ്ട
ഒറ്റപ്പെടലിൽ നോവു വേണ്ട
ഒറ്റക്കെട്ടായ് ഒരു മനസ്സായ്
ഒന്നിച്ചു നിന്നിടാം ഒരിക്കൽക്കൂടി
ചെയ്തു തീർത്തൊരാ
പാപക്കറയെല്ലാം
മായ്ച്ചിടാം നമുക്കിന്ന്
നന്മയാലെ
ഓർത്തിടാം ,പ്രാർത്ഥിച്ചിടാം ,കരുണ
കാട്ടിടാം ലോകത്തിൻ രക്ഷയ്ക്കായ്

ജിജിന.ടി.വി.
+2 S ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത