അനുഭവം

സീത ഒരു നഴ്സായി കേരളത്തിൽ ജോലി ചെയ്തിരുന്നു. അവളുടെടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ബിസിനസ് ചെയ്യുകയായിരുന്നു. മുത്തശ്ശന് വവ്വാലിന്റെ മാംസം ഇഷ്ടമായിരുന്നു. അവിടെ ഹുനാൻ മാർക്കറ്റിൽ നിന്നാണ് മാംസം വാങ്ങിയത്. ഒരു ദിവസം മുത്തശ്ശന് ചുമയും ശ്വാസം മുട്ടലും വന്നു.അച്ഛൻ മുത്തശ്ശനെയും കൂട്ടി നാട്ടിലേക്ക് വന്നു. മുത്തശ്ശന് പനി കൂടിക്കൂടി വന്നു. മുത്തശ്ശനേയും കൂട്ടി ആശുപത്രിയിൽ പോയി. പല പരിശോധനകളും നടത്തി.ഒന്നും മനസ്സിലായില്ല. ഒതുവിൽ കൊറോണ ടെസ്റ്റ് ചെയ്തു. കൊറോണപ്പനി എന്ന മാരക രോഗമാണെന്ന് ഡോക്ടർ പറഞ്ഞു. നിങ്ങൾ 14 ദിവസം ആശുപത്രിയിൽ കഴിയണം.

7 ദിവസം കഴിഞ്ഞപ്പോൾ അച്ഛനും അസ്വസ്ഥത വന്നു. പെൺകുട്ടി ആമ്പുലൻസ് വിളിച്ചു.രണ്ട് ദിവസത്തിന് ശേഷം ഡോക്ടർ പെൺകുട്ടിയോട് ഒരു ബാഡ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞു. നിന്റെ മുത്തശ്ശൻ മരിച്ചു. പക്ഷേ നിന്റെ അച്ഛൻ സുഖപ്പെട്ടു. നാളെ ഡിസ്ചാർജ് ചെയ്യും. നിങ്ങൾക്ക് ആർക്കെങ്കിലും പനിയുണ്ടെങ്കിൽ ആശുപത്രിയിൽ വരണം. പിറ്റേന്ന് അച്ഛൻ വീട്ടിലെത്തി.ഡോക്ടറും വന്നിരുന്നു. അവൾക്ക് സങ്കടമായി.

കേദാർനാഥ്
2 C ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ