പ്രകൃതി

കരഞ്ഞു തളർന്ന ഈ പ്രകൃതിക്ക്
ഇത്തിരി വെള്ളത്തിനായി-
കത്തും മീനത്തിൽ ഇന്ന്
കൈക്കുമ്പിൾ നീട്ടുന്നു കർഷകൻ
 
ഇന്ന് വയലില്ല പുഴയില്ല
കുന്നിൻ ചെരിവും പക്ഷിതൻ
പാട്ടുമില്ല, വീണ്ടെടുക്കാനിനി-
യാവുമോ കാലത്തിൻ

ചൂണ്ടയിൽ കോർത്ത ഈ നാളുകൾ
കഴിയുമെന്ന് എൻ മാനമോതുന്നു
ഈ മഹാമാരികൾക്കപ്പുറംതിരിച്ചുവരുന്ന
നഷ്ട്ട പ്രപഞ്ച സ്വർഗത്തിനായി
 
സ്വാർത്ഥമേലാത്ത പച്ചമനുഷ്യനായി
ഞാൻ നിസ്തുല ഹരിതാഭ
പ്രകൃതിക്കായി കാത്തിരിക്കും
ആദ്ധ്വാനശീലനായി നിശ്ചയം

ഫെബിൻ മാത്യു
8 A ജി.എച്ച്.എസ്.എസ്. കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2024 >> രചനാവിഭാഗം - കവിത