അനന്തമായി നിറഞ്ഞുനിൽക്കും
എത്ര സുന്ദരമെന്റെ പരിസ്ഥിതി.
അമ്മയാം പ്രകൃതി നമുക്ക്
കനിഞ്ഞു നൽകിയതാണ് നിന്നെ
പുഴയും കാടും മലനിരകളും
കാട്ടുചോലകൾ തൻ കുളിരാരവങ്ങളും
നയനരമണീയം, അവർണനീയമായ്
കാതിൽ നിറയുന്നു നിൻ തേനൊലിസംഗീതം
പക്ഷേ നിൻ ചുടുനെടുവീർപ്പുകൾ
എൻ ഹൃത്തിനകത്തു അലയടിക്കുന്നിപ്പോൾ
മാനവശ്രേഷ്ഠർ തൻ വിക്രിയകളാൽ
വെന്തുരുകി നിൻ പച്ചപ്പെല്ലാം
പരിഷ്കാരത്തിന്റെ മധുരത്താൽ
നിന്നെ മറന്നീടുന്നു നമ്മൾ.
എങ്കിലും നീ നമുക്കായ് നൽകുന്നു
ദിവ്യമാം സ്നേഹവും നിൻ ചുടുശ്വാസവും.......