ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/കോവിഡ്കാല പ്രവർത്തനങ്ങൾ

ലോകത്തെമുഴുവൻ പ്രതിസന്ധിയിലാക്കിയ മഹാരോഗമാണ് കോവിഡ് 19എന്ന കൊറോണ. ലോകംമുഴുവൻ ഈ രോഗംമൂലം അടച്ചുപൂട്ടി. എല്ലാ ഓഫീസുകളും ലോകത്തിലെ മുഴുവൻ വിദ്യാലയങ്ങളുംഅടച്ചുപൂട്ടിയപ്പോൾ നമ്മുടെ സ്കൂളിന്റെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. എന്നാൽ കുട്ടികളുടെ പഠനവും അക്കാദമമിക നിലവാരവും പ്രതിസന്ധിക്കാര്യത്തിൽ ഉണ്ടായി. സർക്കാർ ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ച സമയത്തുതന്നെ വാകേരി സ്കൂളും കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു. എല്ലാ ക്ലാസിലും ടൈംടേബിൾ തയ്യാറാക്കി എല്ലാ വിഴയങ്ങൾക്കും കൃത്യമായി ക്ലാസുകൾ നൽകി. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ലഭ്യമല്ലാത്ത അനേകം കുട്ടികൾക്ക് ടിവികൾ സൗജന്യമായി നൽകി. അതിൽ കോളനികളിലെ കുട്ടികളും ജനറൽ വിഭാഗത്തിലെ കുട്ടികളും ഉൾപ്പെടും. പഠനസൗകര്യമില്ലാത്ത ഗോത്രവിഭാഗത്തിലെ കുട്ടികൾക്കായി കോളനികളിൽ പഠനകേന്ദ്രങ്ങൾ ഈരംഭിച്ചു. ടൈടേബിൾപ്രകാരം അവിടെ അധ്യാപകരം നിയമിച്ചു. കൂടാതെ എല്ലാ കുട്ടികളുടേയും വീടുകൾ അധ്യാപരർ സന്ദർശിച്ച് പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാ്ത്ത അഞ്ചുകുട്ടികൾക്ക് മൊബൈൽഫോൺ അധ്യാപകർ വാങ്ങി നൽകി. ഇങ്ങനെ മുഴുവൻ കുട്ടികളേയും ചേർത്തുനിർത്തിയ പ്രവർത്തനമായിരുന്നു അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായത്.